Image

മുഖ്യമന്ത്രിയുടെ കസേരയിലിരുന്ന്‌ മന്ത്രിയെ വിളിച്ചുവരുത്തിയയാള്‍ അറസ്റ്റില്‍

Published on 03 August, 2011
മുഖ്യമന്ത്രിയുടെ കസേരയിലിരുന്ന്‌ മന്ത്രിയെ വിളിച്ചുവരുത്തിയയാള്‍ അറസ്റ്റില്‍
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ക്യാബിനിലിരുന്ന്‌ എക്‌സൈസ്‌ മന്ത്രി കെ. ബാബുവിനെ ഉള്‍പ്പടെയുള്ളവരെ വിളിച്ചുവരുത്തിയ യുവാവിനെ പോലീസ്‌ അറസ്റ്റ്‌ ചെയ്‌തു. എന്നാല്‍ ഇയാള്‍ മാനസിക വിഭ്രാന്തിയുള്ളയാളാണെന്ന്‌ പോലീസ്‌ പറഞ്ഞു. തിരുവനന്തപുരം നെടുമങ്ങാട്‌ മലയിന്‍കീഴ്‌ സ്വദേശി ചെല്ലാ ചന്ദ്രന്‍ ജോസ്‌ എന്നയാളാണ്‌ പിടിയിലായത്‌. സെക്രട്ടേറിയേറ്റിലെ മുഖ്യമന്ത്രിയുടെ ഓഫീസില്‍ പരാതി നല്‍കാനെത്തിയ ഇയാള്‍ ഉമ്മന്‍ചാണ്ടിയെ ഓഫീസിലെ കസേരയില്‍ എത്തി ഫോണ്‍ ചെയ്യാന്‍ തുടങ്ങുകയായിരുന്നു. അതിനിടെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി എത്തി നിങ്ങള്‍ ആരാണെന്ന്‌ ചോദിച്ചപ്പോള്‍ 'ഐ ആം ദ പ്രൈം മിനിസ്റ്റര്‍ ഓഫ്‌ ഇന്ത്യ' എന്നുപറഞ്ഞു.

തിരുവനന്തപുരം ഊളമ്പാറമാനസികാരോഗ്യ കേന്ദ്രത്തില്‍ ചികിത്സയിലായിരുന്ന ഇയാള്‍ അവിടെ ക്രമക്കേടുകള്‍ നടക്കുന്നുണ്ടെന്ന്‌ പറഞ്ഞാണ്‌ സെക്രട്ടേറിയേറ്റില്‍ മുഖ്യമന്ത്രിയ്‌ക്ക്‌ പരാതി നല്‍കാനെത്തിയത്‌. പോലീസ്‌ ഉടന്‍ അറസ്റ്റ്‌ ചെയ്‌തു നീക്കി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക