Image

വേളാങ്കണ്ണി മാതാവിന്റെ തീര്‍ത്ഥാടനകേന്ദ്രം ഫിലാഡല്‍ഫിയയില്‍

വിന്‍സന്റ് ഇമ്മാനുവല്‍ Published on 24 August, 2012
വേളാങ്കണ്ണി  മാതാവിന്റെ തീര്‍ത്ഥാടനകേന്ദ്രം ഫിലാഡല്‍ഫിയയില്‍
ഫിലാഡല്‍ഫിയയിലെ ഇന്ത്യന്‍ സമൂഹത്തിന്റെ ചിരകാലാഭിലാഷമായിരുന്ന വേളാങ്കണ്ണി   മാതാവിന്റെ തീര്‍ത്ഥാടന കേന്ദ്രം സാഹോദര്യത്തിന്റെ നഗരമെന്ന് വിശേഷിപ്പിക്കപ്പെടുന്ന ഫിലാഡല്‍ഫിയയില്‍ സെപ്റ്റംബര്‍ 8ന് തുറക്കും.
ഫിലാഡല്‍ഫിയയിലെ ജര്‍മ്മന്‍ ടൗണ്‍ എന്ന സ്ഥലത്തുള്ള 
മീറക്കുലസ് മെഡല്‍ ഷ്രൈനില്‍ ആണ് ഇന്ത്യന്‍ അമേരിക്കന്‍ ക്രൈസ്തവ വിശ്വാസ പാരമ്പര്യത്തിന്റെയും മരിയന്‍ ഭക്തരുടെയും അഭൂതപൂര്‍വ്വമായ ഈ കൂട്ടായ്മ നടക്കുക. ഫാ. കാള്‍ എല്‍. പീബര്‍  ഷ്രൈനില്‍ ഇന്ത്യക്കാരുടെ വലിയ സാന്നിധ്യം കണ്ടതുകൊണ്ടാണ്, വേളാങ്കണ്ണി മാതാവിന്റെ രൂപം ഷ്രൈനില്‍ ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചത്.

സെപ്റ്റംബര്‍ 8ന് വൈകീട്ട് 5 മണിയ്ക്കാണ് വേളാങ്കണി മാതാവിന്റെ രൂപപ്രതിഷ്ഠ ഈ ദേവാലയത്തില്‍ നടക്കുക. ഇതിലേയ്ക്ക് എല്ലാ ഭാരതീയരേയും വിശിഷ്യ എല്ലാ മരിയന്‍ ഭക്തരെയും ക്ഷണിക്കുന്നതായി ഫാ.  പീബര്‍ അിറയിച്ചു.

ഫാ. ജോണ്‍ മേലപ്പുറം, ഫാ. മാത്യൂ മണകാട്ട്, ഫാ.തോമസ് മലയില്‍ ഫാ. രാജു സെല്‍വരാജ് എന്നിവരാണ് ശുശ്രൂഷകള്‍ക്ക് നേതൃത്വം കൊടുക്കുക. രൂപം വെഞ്ചരിപ്പ്, ലദീഞ്ഞ്, നൊവേന, സമൂഹബലി, അതിനോടനുബന്ധിച്ച് തീര്‍ത്ഥാടന സമര്‍പ്പണവും നടക്കും.

സീറോ മലബാര്‍ ഇടവക വികാരി ഫാ. ജോണ്‍ മേലേപ്പുറം, ടോം തോമസ്, ജോസ് തോമസ് എന്നിവര്‍ ഈ പദ്ധതി മുഴുവനാക്കാന്‍ മുന്നോട്ടു വന്ന കാര്യം 
ഫാ. കാള്‍ എല്‍. പീബര്‍ നന്ദിയോടെ സ്മരിച്ചു.

ഇന്ത്യയില്‍ നിന്നാണ് വേളാങ്കണ്ണി മാതാവിന്റെ രൂപം ഫിലഡല്‍ഫിയയില്‍ കൊണ്ടുവന്നത്. ആദ്യകാല ഇന്ത്യന്‍ കുടിയേറ്റക്കാര്‍ ഉദ്ദിഷഠ കാര്യ പ്രാര്‍ത്ഥനക്കുള്ള ഒരു പ്രാര്‍ത്ഥന കേന്ദ്രമായിരുന്നു 
ഷ്രൈന്‍വേളാങ്കണ്ണി മാതാവിന്റെ രൂപ സമര്‍പ്പണത്തോടെ ഒരു ഇന്ത്യന്‍ തീര്‍ത്ഥാടന കേന്ദ്രമായി മാറും.

വൈകുന്നേരം 5 മണിക്ക് രൂപം വെഞ്ചരിപ്പ്, നൊവേന, ആഘോഷമായി വിശുദ്ധ കുര്‍ബാന-രൂപം വഹിച്ചുള്ള പ്രദക്ഷിണം, സ്‌നേഹവിരുന്ന്.

അമേരിക്കന്‍ മലയാളികള്‍ ഓണം ആഘോഷിക്കുന്ന ഈ അവസരത്തില്‍ ഇതൊരു ഓണസമ്മാനമായി കണക്കാക്കി എല്ലാ ഇന്ത്യാക്കാരോടും വന്ന് സംബന്ധിയ്ക്കണമെന്ന് സഭാ അധികാരികള്‍ അറിയിച്ചു.

miraculous medal shrine
500 East Chelten Avenue,
Philadelphia PA-19144

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക