Image

ടി.എം.ജേക്കബിന് അനുകൂലമായ വിധി സുപ്രീംകോടതി ശരിവെച്ചു

Published on 16 August, 2011
ടി.എം.ജേക്കബിന് അനുകൂലമായ വിധി സുപ്രീംകോടതി ശരിവെച്ചു
ന്യൂഡല്‍ഹി: കാരപ്പാറ-കുരിയാര്‍കുറ്റി ജലസേചന പദ്ധതിയുമായി ബന്ധപ്പെട്ട അഴിമതിക്കേസിലെ പ്രതിപ്പട്ടികയില്‍ നിന്ന് മന്ത്രി ടി.എം. ജേക്കബിനെ ഒഴിവാക്കിയ ഹൈക്കോടതി ഉത്തരവിനെതിരെ സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ അപ്പീല്‍ സുപ്രീംകോടതി തള്ളി.

ടി.എം.ജേക്കബിനേയും എട്ട് പ്രതികളേയും ഒഴിവാക്കാനുള്ള ഹൈക്കോടതി ഉത്തരവിനെതിരെ കഴിഞ്ഞ ഇടതുസര്‍ക്കാരാണ് സുപ്രീംകോടതിയെ സമീപിച്ചത്. പദ്ധതിയുടെ ഭാഗമായി മൂലത്തറ കനാല്‍ നിര്‍മ്മാണത്തിന് കരാറുകാരന് അധികമായി പണം അനുവദിച്ചതുവഴി സര്‍ക്കാരിന് 57 ലക്ഷം രൂപ നഷ്ടമുണ്ടാക്കി എന്നാണ് വിജിലന്‍സ് കേസ്.

പാലക്കാട് വിജിലന്‍സ് ഡി.വൈ.എസ്.പിയായിരുന്ന എം.പി.ദിനേശ് സമര്‍പ്പിച്ച കുറ്റപത്രത്തില്‍ ആണ് ജേക്കബിനെ ഒമ്പതാം പ്രതിയായി ചേര്‍ത്തിരുന്നത്. കേസില്‍ നേരത്തെ ജേക്കബിന് വേണ്ടി ഹാജരായിരുന്ന അഭിഭാഷകയാണ് ഇപ്പോഴത്തെ സര്‍ക്കാര്‍ അഭിഭാഷക. ജേക്കബിന് വേണ്ടി അഡ്വ.കെ.കെ.വേണുഗോപാല്‍ ഹാജരായി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക