Image

ഹവ്വാക്കവിതകള്‍-4 (ജോര്‍ജ്‌ നടവയല്‍)

Published on 15 September, 2012
ഹവ്വാക്കവിതകള്‍-4 (ജോര്‍ജ്‌ നടവയല്‍)
വാര്‍ത്തയും ഈച്ചയും

വാര്‍ത്തയാം വാറ്റു ചാരായത്തില്‍
മുങ്ങിച്ചത്തു മലച്ചോരീച്ചയാണിന്നു മര്‍ത്ത്യന്‍.

മുടിയും മുഖവും

പെണ്ണേതാണേതെന്നറിയാന്‍പണ്ട്‌
മുടിയും മുഖവും മുലയും മതിയായിരുന്നൂ
പെണ്ണേതാണേതെന്നറിയാന്‍ ഇന്ന്‌
പടച്ചോനോടു ചോദിക്കുന്നതും വെറുതേ.

പ്രണയവും പൂമണവും

പണ്ടത്തെ പ്രണയത്തിലിലഞ്ഞിപ്പൂമണമുണ്ടായിരുന്നൂ
ഇന്നത്തെ പ്രണയത്തില്‍ വഴിയോരവില്‌പ്പനപ്പൂമണവും.
ഹവ്വാക്കവിതകള്‍-4 (ജോര്‍ജ്‌ നടവയല്‍) ഹവ്വാക്കവിതകള്‍-4 (ജോര്‍ജ്‌ നടവയല്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക