Image

നടന്‍ മധുവിന് 79ാം പിറന്നാളിന് സമ്മാനവുമായി ശശി തരൂര്‍

Published on 24 September, 2012
നടന്‍ മധുവിന് 79ാം പിറന്നാളിന് സമ്മാനവുമായി ശശി തരൂര്‍
നടന്‍ മധുവിന് 79ാം പിറന്നാളിന് സമ്മാനവുമായി  കുടുംബസുഹൃത്തായ ശശി തരൂര്‍ എം.പി.
പണ്ട് താന്‍ ചെല്ലുമ്പോള്‍ നിക്കറിട്ട് നടന്നിരുന്ന കുട്ടിയാണ് വളര്‍ന്ന് എം.പി ആയതെന്നുപറഞ്ഞ് മധു വിശേഷങ്ങളിലേക്ക് കടന്നു.
ഭാര്യക്ക് സുഖമില്ലാതെ ആശുപത്രിയിലായതിനാല്‍ ഇത്തവണ പിറന്നാള്‍ ആഘോഷങ്ങളൊന്നുമില്ല. അല്ലെങ്കിലും കുറച്ച് വര്‍ഷങ്ങളായി പിറന്നാള്‍ ആഘോഷിക്കാറില്ല. കൊല്‍ക്കത്തയിലായിരുന്നപ്പോള്‍ മുതല്‍ തരൂരുമായി നല്ല ബന്ധമാണ്. എന്‍െറ ' പ്രിയ’ എന്ന സിനിമയിലെ നായികയെ കണ്ടെത്തിയത് തരൂരിന്‍െറ അച്ഛന്‍െറ സഹായത്തോടെയാണ്. എന്തായാലും പിറന്നാള്‍ ആശംസിക്കാനുള്ള വരവ് അപ്രതീക്ഷിതമായിരുന്നെന്നും മധു പറഞ്ഞു. പറയാതെ വരണമെന്ന് ആദ്യമേ മനസ്സിലുണ്ടായിരുന്നെന്ന് എം.പി പറഞ്ഞു.
കുട്ടിക്കാലം മുതലേ തന്നെ സ്വാധീനിച്ച വ്യക്തിയാണ് മധു. എല്ലാ വെള്ളിയാഴ്ചകളിലും സിനിമക്ക് പോവുമ്പോള്‍ ഭൂരിഭാഗവും ചേട്ടന്‍േറതായിരുന്നു. അന്ന് തുടങ്ങിയ ആരാധനയാണ്. 79ാം വയസ്സിലും വളരെ സജീവമാണ്. തലസ്ഥാനത്തിന്‍െറ അഭിമാനമായ മധുച്ചേട്ടന്‍ നമ്മുടെ സ്വന്തം താരമാണെന്നും തരൂര്‍ പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക