Image

മഞ്ഞുമലയിടിഞ്ഞ് ് പര്‍വതാരോഹകര്‍ മരിച്ചു

Published on 24 September, 2012
മഞ്ഞുമലയിടിഞ്ഞ് ് പര്‍വതാരോഹകര്‍ മരിച്ചു
കാഠ്മണ്ഡു: നേപ്പാളില്‍ ഹിമാലയം കയറുന്നതിനിടെ മഞ്ഞുമലയിടിഞ്ഞ് ഒന്‍പത് പര്‍വതാരോഹകര്‍ മരിച്ചു. ആറുപേരെ കാണാതായി. മനാസ്‌ലു കൊടുമുടി കയറുന്നതിനിടയില്‍ ശനിയാഴ്ച രാത്രിയാണ് അപകടമുണ്ടായതെന്ന് അധികൃതര്‍ അറിയിച്ചു.

ജര്‍മനി, ഇറ്റലി ഫ്രാന്‍സ്, എന്നിവിടങ്ങളില്‍നിന്നുള്ള പര്‍വതാരോഹകരാണ് അപകടത്തില്‍പ്പെട്ടത്. നേപ്പാള്‍ സ്വദേശിയായ ഷേര്‍പ്പയുടേയും ജര്‍മന്‍ പര്‍വതാരോഹകന്റെയും മൃതദേഹങ്ങള്‍ തിരിച്ചറിഞ്ഞതായി പോലീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.ഏഴുപേരുടെ മൃതദേഹങ്ങള്‍ ബേസ് ക്യാമ്പില്‍ സൂക്ഷിച്ചിട്ടുണ്ടെന്നും ഇവര്‍ ഏത് രാജ്യക്കാരാണെന്ന് തിരിച്ചറിഞ്ഞിട്ടില്ലെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു. 13 പേരെ രക്ഷപ്പെടുത്തി. ഇവരില്‍ അഞ്ചുപേരെ ചികിത്സയ്ക്കായി ഹെലികോപ്ടറില്‍ കാഠ്മണ്ഡുവിലെത്തിച്ചു.

ലോകത്തിലെ ഉയരംകൂടിയ എട്ടാമത്തെ കൊടുമുടിയായ മനാസ്‌ലു ഏറ്റവും അപകടമേറിയ പര്‍വതമേഖലകൂടിയാണ്. വളരെച്ചുരുക്കം പര്‍വതാരോഹകര്‍മാത്രമാണ് ഈ കൊടുമുടി വിജയകരമായി കയറിയിട്ടുള്ളത്.മോശം കാലാവസ്ഥമൂലം ഹെലികോപ്ടര്‍ എത്തിച്ചേരാന്‍ കഴിയാത്തതിനാല്‍ പരിക്കേറ്റ മറ്റു എട്ട് പര്‍വതാരോഹകരും ക്യാമ്പില്‍ തുടരുകയാണ്. കൂടുതല്‍ പേര്‍ അപകടത്തില്‍പ്പെട്ടിട്ടുണ്ടോ എന്നറിയാന്‍ പരിശോധന തുടരുകയാണ്.



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക