Image

പ്രേക്ഷിത വര്‍ഷം പ്രേക്ഷിത പ്രയാണം ആലങ്ങാട് നിന്നും ആരംഭിച്ചു

അഡ്വ. ജോസ് വിതയത്തില്‍ Published on 17 August, 2011
പ്രേക്ഷിത വര്‍ഷം പ്രേക്ഷിത പ്രയാണം ആലങ്ങാട് നിന്നും ആരംഭിച്ചു
ആലങ്ങാട് : സീറോ മലബാര്‍ സഭയുടെ പ്രേക്ഷിത വര്‍ഷാചരണത്തിന്റെ ഭാഗമായി ഇരിങ്ങാലക്കുട രൂപത പ്രേക്ഷിത വര്‍ഷാചരണ സമിതിയുടെ നേതൃത്വത്തിലുള്ള പ്രേക്ഷിത പ്രയാണം ആരംഭിച്ചു.

ആലങ്ങാട് ദേവാലയത്തില്‍ പുനസംസ്‌കരിച്ച മാര്‍ ജോസഫ് കരിയാറ്റി മെത്രാപ്പോലീത്തായുടെ കല്ലറയില്‍ നിന്നും ആരംഭിച്ച പ്രയാണം ഫാ. തോമസ് പുതുശ്ശേരി ഉല്‍ഘാടനം ചെയ്തു. ഇരിങ്ങാലക്കുട രൂപതയിലെ വിവിധ ഇടവകളില്‍ നിന്നുമായി അമ്പതോളം പ്രേക്ഷിത തീര്‍ത്ഥാടകര്‍ പ്രയാണത്തില്‍ പങ്കെടുക്കുന്നുണ്ട്. കരിയാറ്റി മെത്രാപ്പോലീത്തായെ പുനസംസ്‌കരിച്ച കല്ലറക്കു മുമ്പില്‍ നിലവിളക്കുകൊളുത്തിയാണ് ഉല്‍ഘാടനം നിര്‍വഹിച്ചത്. ഉദയം പേരൂ
ര്‍ ‍, വടയാര്‍ ‍, മാന്നാനം, രാമപുരം, ഭരണങ്ങാനം, ഇരിങ്ങാലക്കുട, കുഴിക്കാട്ടുശേരി, പുത്തന്‍ചിറ തുടങ്ങിയ സ്ഥലങ്ങള്‍ സന്ദര്‍ശിച്ച് കൊടുങ്ങല്ലൂരിലെ സെന്റ് തോമസ് തീര്‍ത്ഥാടന കേന്ദ്രത്തില്‍ 21 -ാം തിയതി പ്രയാണം സമാപിക്കും.

കെ.സി.ബി.സി. അല്‍മായ കമ്മീഷന്‍ സെക്രട്ടറി അഡ്വ. ജോസ് വിതയത്തില്‍ ആമുഖ പ്രഭാഷണം നടത്തി. ഇരിങ്ങാലക്കുട രൂപതവക്താവ് ഫാ. ടൈറ്റസ് കാട്ടുപറമ്പി
ല്‍ ‍, ഫാ. ജോണ്‍ കവലക്കാട് തുടങ്ങിയവര്‍ പ്രസംഗിച്ചു. ജോസഫ് പാലനുറ്റം, ആന്റണി മാഞ്ഞൂരാന്‍ , ജോണി മേനാച്ചേരി, കെ.പി. ജോര്‍ജ്, സഖറിയ മണവാളന്‍ ‍, ജോസ് വര്‍ക്കി വിതയത്തില്‍ ‍, ഡേവിസ് കരിയാറ്റി തുടങ്ങിയവര്‍ നേതൃത്വം കൊടുത്തു.

പ്രേക്ഷിത വര്‍ഷം പ്രേക്ഷിത പ്രയാണം ആലങ്ങാട് നിന്നും ആരംഭിച്ചു
Join WhatsApp News
josecheripuram 2019-12-31 19:37:34
I use to see you in saint Boniface church,OK James we will see you some where in the other world.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക