Image

ഡീസല്‍ വിലവര്‍ധന ന്യായമെന്ന്

Published on 24 September, 2012
ഡീസല്‍ വിലവര്‍ധന ന്യായമെന്ന്
ഭോപ്പാല്‍: ഡീസല്‍ വില വര്‍ധിപ്പിച്ച യുപിഎ സര്‍ക്കാരിന്റെ തീരുമാനം ന്യായമാണെന്ന് മുന്‍ കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ അരുണ്‍ ഷൂരി. ഭോപ്പാലില്‍ ഒരു സെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്നത്തെ സാഹചര്യത്തില്‍ ഇന്ധനവില കൂട്ടാതെ വേറെ വഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. ഡീസല്‍ വിലവര്‍ധനയടക്കമുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തിനെതിരെ ബിജെപി ഭാരതബന്ദ് അടക്കമുള്ള സമരപരിപാടികള്‍ നടത്തിയ സാഹചര്യത്തിലാണ് ഷൂരിയുടെ പ്രതികരണം. ചില്ലറ വ്യാപാരമേഖലയിലെ വിദേശനിക്ഷേപമടക്കമുള്ള സര്‍ക്കാര്‍ തീരുമാനങ്ങള്‍എതിര്‍ക്കുന്നതിന് മുമ്പ്  രാജ്യത്തിന്റെ സാമ്പത്തികസ്ഥിതി വിലയിരുത്തണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക