Image

ഝാര്‍ഖണ്ഡിലെ ആശ്രമത്തില്‍ തിക്കിലും തിരക്കിലും 9 പേര്‍ മരിച്ചു

Published on 24 September, 2012
ഝാര്‍ഖണ്ഡിലെ ആശ്രമത്തില്‍ തിക്കിലും തിരക്കിലും 9 പേര്‍ മരിച്ചു
ഡിയോഗര്‍: ഝാര്‍ഖണ്ഡിലെ ആശ്രമത്തില്‍ ഒരു ചടങ്ങിനിടെയുണ്ടായ തിക്കിലും തിരക്കിലും ഒമ്പത്‌ പേര്‍ മരിച്ചു. 24 ലേറെ ആളുകള്‍ക്ക്‌ പരിക്കേറ്റു. മരിച്ചവരില്‍ സ്‌ത്രീകളും ഉള്‍പ്പെടുന്നു. താക്കൂര്‍ അങ്കുല്‍ചന്ദ്ര ആചാര്യന്റെ സമാധിയില്‍ ആശ്രമത്തിന്റെ125ാം വാര്‍ഷിക പരിപാടികള്‍ക്കിടെയാണ്‌ അപകടമുണ്ടായത്‌. മരിച്ചവരില്‍ എട്ട്‌ പേര്‍ സ്‌ത്രീകളാണ്‌. ആയിരക്കണക്കിനാളുകളാണ്‌ ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക