Image

സ്‌കൂളില്‍ പോകാന്‍ നിര്‍ബന്ധിച്ച പിതാവിനെ പ്‌ളസ്‌ വണ്‍ വെടിവെച്ചുകൊന്നു

Published on 24 September, 2012
സ്‌കൂളില്‍ പോകാന്‍ നിര്‍ബന്ധിച്ച പിതാവിനെ പ്‌ളസ്‌ വണ്‍ വെടിവെച്ചുകൊന്നു
ചെന്നൈ: സ്‌കൂളില്‍ പോകാന്‍ നിര്‍ബന്ധിച്ച പിതാവിനെ പ്‌ളസ്‌ വണ്‍ വെടിവെച്ചുകൊന്നു. തമിഴ്‌നാട്ടിലെ മയിലാടുതുറക്കടുത്ത ശീര്‍കാഴിയില്‍ ഇന്നലെ വൈകീട്ടാണ്‌ സംഭവം. വിമുക്തഭടനായ ആദ്യപാദമാണ്‌ (50) വെടിയേറ്റുമരിച്ചത്‌. മകന്‍ ഗൗതമനെ (16) പൊലീസ്‌ അറസ്റ്റ്‌ ചെയ്‌തു.
മീപത്തെ സ്‌കൂളില്‍ പ്‌ളസ്‌ വണ്‍ വിദ്യാര്‍ഥിയായ ഗൗതമന്‍ കൃത്യമായി സ്‌കൂളില്‍ പോകാതെ കൂട്ടുകാര്‍ക്കൊപ്പം ചുറ്റിനടന്നതിനാല്‍ പിതാവ്‌ ഇടക്കിടെ ശാസിച്ചിരുന്നുവെന്ന്‌ പൊലീസ്‌ പറഞ്ഞു. ഇന്നലെ വൈകീട്ടും പഠിക്കാത്തതിനെ ചൊല്ലി പിതാവും മകനും തമ്മില്‍ വാക്കേറ്റമുണ്ടായി.

കുപിതനായ ഗൗതമന്‍ പിതാവിന്‍െറ തോക്കെടുത്ത്‌ വെടിവെക്കുകയായിരുന്നു. കഴുത്തിനു വെടിയേറ്റ ആദ്യപാദം സംഭവസ്ഥലത്തുതന്നെ മരിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക