Image

ലോകത്ത് ഏറ്റവും കൂടുതല്‍ വിദ്യാര്‍ഥികള്‍ പഠിക്കുന്ന സ്‌കൂള്‍

Published on 24 September, 2012
ലോകത്ത് ഏറ്റവും കൂടുതല്‍ വിദ്യാര്‍ഥികള്‍ പഠിക്കുന്ന സ്‌കൂള്‍
ഉത്തര്‍പ്രദേശ് : ലോകത്ത് ഏറ്റവും കൂടുതല്‍ വിദ്യാര്‍ഥികള്‍ പഠിക്കുന്ന സ്‌കൂള്‍ എന്ന ഗിന്നസ് റിക്കാര്‍ഡ് ഇനി ഉത്തര്‍പ്രദേശ് തലസ്ഥാനമായ ലക്‌നോയിലെ സിറ്റി മോണ്ടിസോറി സ്‌കൂളിന്. ഗിന്നസ് ബുക്ക് ഓഫ് റിക്കാര്‍ഡ്‌സിന്റെ ഏറ്റവും പുതിയ എഡിഷനിലാണ് ഈ റിക്കാര്‍ഡ് രേഖപ്പെടുത്തിയിരിക്കുന്നത്. 2010 ഓഗസ്റ്റ് ഒന്‍പതിലെ എന്റോള്‍മെന്റ് ലിസ്റ്റ് പ്രകാരം സ്‌കൂളില്‍ 2010-2011 അധ്യയനവര്‍ഷത്തില്‍ 39,437 വിദ്യാര്‍ഥികള്‍ പഠിക്കുന്നുണെ്ടന്നാണു ഗിന്നസ് ബുക്കിലുള്ളത്. എന്നാല്‍, ഇപ്പോള്‍ സ്‌കൂളില്‍ 45,000 വിദ്യാര്‍ഥികള്‍ പഠിക്കുന്നുണെ്ടന്നാണ് അധികൃതര്‍ പറഞ്ഞത്. സ്‌കൂളിനു ലഭിച്ച

1959ല്‍ അലിഗഡ് ജില്ലയിലെ ബാര്‍സോലി ഗ്രാമവാസിയായ ജഗദീഷ് ഗാന്ധിയും ഭാര്യ ഭാരതി ഗാന്ധിയും ചേര്‍ന്നാണു സ്‌കൂള്‍ സ്ഥാപിച്ചത്. കടം വാങ്ങിയ 300 രൂപ മുടക്കി വാടകക്കെട്ടിടത്തില്‍ കേവലം അഞ്ചു വിദ്യാര്‍ഥികളുമായായിരുന്നു തുടക്കം. പിന്നീടു സ്‌കൂളിന്റെ വളര്‍ച്ച വിസ്മയാവഹമായിരുന്നു. നിരവധി പ്രശസ്ത വ്യക്തികളാണു സ്‌കൂളില്‍ വിദ്യാഭ്യാസം നേടിയിട്ടുള്ളത്.

സ്‌കൂളിലെ പ്ലസ്ടു വിഭാഗത്തില്‍ മാത്രം 20 ഡിവിഷനുകളാണുള്ളത്. ഇതര ക്ലാസുകളിലെ ഡിവിഷനുകള്‍ ഇതിലുമേറെയാണ്. ഐസിഎസ്ഇ സിലബസാണു സ്‌കൂളിലുള്ളത്. വിദ്യാര്‍ഥികളുടെ ബാഹുല്യവും സ്ഥലപരിമിതിയും മൂലം ലക്‌നോ നഗരത്തിലെ 20 കേന്ദ്രങ്ങളില്‍ സ്‌കൂളിന്റെ ബ്രാഞ്ച് കാമ്പസുകള്‍ പ്രവര്‍ത്തിക്കുന്നു.വീര ഹാസെലയാണ് ഇപ്പോഴത്തെ പ്രിന്‍സിപ്പല്‍. എല്ലാ വര്‍ഷവും സ്‌കൂളില്‍ മുപ്പതിലധികം രാജ്യാന്തരപരിപാടികള്‍ സംഘടിപ്പിക്കാറുണെ്ടന്നു പ്രിന്‍സിപ്പല്‍ ചൂണ്ടിക്കാട്ടി. 2002ല്‍ യുനെസ്‌കോയുടെ പ്രശസ്തമായ പീസ് എഡ്യൂക്കേഷന്‍ പുരസ്‌കാരം ഈ സ്‌കൂളിനു ലഭിച്ചിരുന്നു. വിദ്യാര്‍ഥികളില്‍ സമാധാനവും സഹവര്‍ത്തിത്വവും പ്രോത്സാഹിപ്പിക്കുന്നതിനാണ് ഈ പുരസ്‌കാരം ലഭിച്ചത്. ഈ പരമോന്നത ബഹുമതി ലഭിക്കുന്ന ലോകത്തിലെ ആദ്യ സ്‌കൂളാണു മോണ്ടിസോറി സ്‌കൂള്‍. ഇതിനു പുറമേ നിരവധി ദേശീയ, അന്തര്‍ദേശീയ പുരസ്‌കാരങ്ങളും സ്‌കൂളിനു ലഭിച്ചിട്ടുണ്ട്.
 


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക