Image

അഭിനയകലയുടെ തൊടുതിലകം

പ്രദീപ് കെ ഭാസ്‌കര്‍ Published on 24 September, 2012
അഭിനയകലയുടെ തൊടുതിലകം
അഭിനയകളരിയിലെ തച്ചന്‍മാര്‍ക്ക് തിലകന്‍'പെരുന്തച്ച'നാകുന്നു.

അരങ്ങിലും അഭ്രപാളിയിലും അഭിനയതികവിന്റെ മൗലികഭാവം സ്പഷ്ടമായിരുന്നു. ഏതൊരു നടനും കേവലം വേഷഭൂഷാദികള്‍ക്കൊപ്പം ചെറുതുംവലുതുമായ മാനറിസങ്ങളും പെരുമാറ്റങ്ങളും മേമ്പൊടിചേര്‍ത്ത് കഥാപാത്രത്തെ തന്റെ ഉള്ളിലേക്ക് സന്നിവേശിപ്പിക്കുകയോ ആവിഷ്‌കരിക്കുകയോ ആണ് പതിവു രീതി.

 മഹാനായ നടന്‍ തിലകന്‍ തികച്ചും വ്യത്യസ്തനാകുന്ന പലതലങ്ങളില്‍ ഒന്ന് ഇതാണ് .അദ്ദേഹം ഒരു ് കഥാപാത്രത്തെ ഉള്‍ക്കൊണ്ടുകഴിഞ്ഞാല്‍ ചെറുചലനം പോലുമില്ലാതെ അചഞ്ചലനായി രുന്നാല്‍ പോലും കാണിയുടെ ഉള്ളകങ്ങള്‍ കഥാപാത്രത്തെ മാത്രം അനുഭവിക്കുന്നു….

ഈ കൂടുവിട്ടു കൂടുമാറ്റം അഥവാ പരകായപ്രവേശം അത്രമേല്‍ ലീനമായി  അനുഭവപ്പെടുത്തുന്ന അതുല്ല്യപ്രതിഭകള്‍  നമുക്കേറെയില്ല.

ഭാവപ്പകര്‍ച്ചകളുടെ ഈ തമ്പുരാനുമുന്നില്‍
നമുക്ക് പ്രണമിക്കാം

ഇനിയും മാറ്റ്കൂടുന്ന ഓമ്മകളുടെ പൂച്ചെണ്ടുകള്‍




Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക