Image

ഗോകുല്‍ദാസിനെ മുണ്ടൂര്‍ ഏരിയാകമ്മിറ്റിയിലേക്ക് തിരിച്ചെടുക്കാന്‍ സിപിഎം തീരുമാനം

Published on 24 September, 2012
ഗോകുല്‍ദാസിനെ മുണ്ടൂര്‍   ഏരിയാകമ്മിറ്റിയിലേക്ക് തിരിച്ചെടുക്കാന്‍ സിപിഎം തീരുമാനം
തിരുവനന്തപുരം: ഗോകുല്‍ദാസിനെ മുണ്ടൂര്‍   ഏരിയാകമ്മിറ്റിയിലേക്ക് തിരിച്ചെടുക്കാന്‍ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനം. മുണ്ടൂര്‍ ഏരിയാകമ്മിറ്റി സെക്രട്ടറിയായിരുന്നു ഗോകുല്‍ദാസ്.

വ്യക്തിപരമായ വിഷയം സംബന്ധിച്ച പരാതിയില്‍ ജില്ലാ കമ്മിറ്റി നിയോഗിച്ച അന്വേഷണ കമ്മിഷന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കഴിഞ്ഞ മാസം അഞ്ചിനു ചേര്‍ന്ന ജില്ലാ കമ്മിറ്റി യോഗമാണു ഗോകുല്‍ദാസിനെ തരംതാഴ്ത്താന്‍ തീരുമാനിച്ചത്. ഇതു കഴിഞ്ഞ സംസ്ഥാന കമ്മിറ്റി യോഗം അംഗീകരിക്കുകയായിരുന്നു. ഡിവൈഎഫ്‌ഐ മുന്‍ സംസ്ഥാന വൈസ് പ്രസിഡന്റ് കൂടിയായ ഗോകുല്‍ദാസിനെതിരെ പാര്‍ട്ടി നടപടി ഇതു രണ്ടാം തവണയായിരുന്നു.

ആറു വര്‍ഷം മുന്‍പ് വിഭാഗീയപ്രവര്‍ത്തനങ്ങളുടെ പേരില്‍ ഇദ്ദേഹത്തെ പാര്‍ട്ടിയില്‍ നിന്ന് ഒരു വര്‍ഷത്തേക്കു സസ്‌പെന്‍ഡ് ചെയ്തിരുന്നു. പിന്നീട് ബ്രാഞ്ച് അംഗമായി തിരിച്ചെടുത്തു.കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിനു മുന്‍പ് പാര്‍ട്ടിയിലെ ലോക്കല്‍ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തി. പാര്‍ട്ടി സമ്മേളനകാലത്ത് ഇദ്ദേഹം മത്സരിച്ച് കോങ്ങാട് ലോക്കല്‍ സെക്രട്ടറിയും മുണ്ടൂര്‍ ഏരിയ സെക്രട്ടറിയുമായി. ലോക്കല്‍ സെക്രട്ടറി സ്ഥാനം പിന്നീട് രാജിവച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക