Image

ജന്തര്‍ മന്തറില്‍ മമതയുടെ പ്രതിഷേധ യോഗം ഒക്‌ടോബര്‍ ഒന്നിന്

Published on 24 September, 2012
ജന്തര്‍ മന്തറില്‍ മമതയുടെ പ്രതിഷേധ യോഗം ഒക്‌ടോബര്‍ ഒന്നിന്
കൊല്‍ക്കത്ത: കേന്ദ്രസര്‍ക്കാരിന്റെ ജനദ്രോഹ നയങ്ങള്‍ക്കെതിരെ ഒക്‌ടോബര്‍ ഒന്നിന് ഡല്‍ഹിയിലെ ജന്തര്‍ മന്തറില്‍ പ്രതിഷേധ യോഗം സഘടിപ്പിക്കുമെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മമതാ ബാനര്‍ജി. ഫേസ്ബുക്കിലെഴുതിയ കുറിപ്പിലൂടെയാണ് കേന്ദ്രസര്‍ക്കാരിനെതിരെ മമതയുടെ യുദ്ധപ്രഖ്യാപനം. ചില്ലറ വ്യാപര രംഗത്തെ വിദേശ നിക്ഷേപം പിന്‍വലിക്കുക, എല്‍പിജി സബ്‌സിഡി ഉയര്‍ത്തുക, ഡീസല്‍ വില കുറയ്ക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പ്രക്ഷോഭപരിപാടികളെന്ന് ഫേസ്ബുക്കിലെഴിതിയ കുറിപ്പില്‍ പറയുന്നു.

'വരു നമ്മുക്ക് ഇതിനെതിരെ പോരാടാം, ജനാധിപത്യത്തില്‍ ജനങ്ങളാണ് നേതാവ്. നമ്മുടെ ശബ്ദമാണ് ജനങ്ങളുടെ ശബ്ദം. അനീതിക്കെതിരെ നാം ശബ്ദം ഉയര്‍ത്തണം. സര്‍ക്കാര്‍ തീരുമാനങ്ങള്‍ തിരുത്താന്‍ ഇപ്പോള്‍ നാം ഒരുമിച്ചു നില്‍ക്കണം. സാധാരണ ജനങ്ങള്‍ക്ക് പ്രയോജനം ലഭിക്കുന്നതല്ല ഇപ്പോഴുള്ള സാമ്പത്തിക പരിഷ്‌ക്കാരങ്ങള്‍. ഫേസ് ബുക്കിലെ കുറിപ്പില്‍ മമത പറയുന്നു.

സാമ്പത്തിക നയങ്ങളില്‍ പ്രതിഷേധിച്ച് മമതയുടെ തൃണമൂല്‍ കോണ്‍ഗ്രസ് യുപിഎ വിട്ടിരുന്നു. ഇതേത്തുടര്‍ന്ന് ഇക്കഴിഞ്ഞ സെപ്റ്റംബര്‍ 21 ന് തൃണമൂലിന്റെ ആറു കേന്ദ്രമന്ത്രിമാരും സര്‍ക്കാരില്‍ നിന്ന് രാജിവച്ചു. ലോക്‌സഭയില്‍ 19 എംപിമാരാണ് തൃണമൂലിനുള്ളത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക