Image

കെജ്‌രിവാളിന്റെ പാര്‍ട്ടി ഗാന്ധിജയന്തി ദിനത്തില്‍

Published on 24 September, 2012
കെജ്‌രിവാളിന്റെ പാര്‍ട്ടി ഗാന്ധിജയന്തി ദിനത്തില്‍
ന്യൂഡല്‍ഹി: അണ്ണ ഹസാരെയോടൊപ്പമുള്ള അഴിമതിവിരുദ്ധ പോരാട്ടത്തിലൂടെ ശ്രദ്ധേയനായ അരവിന്ദ് കെജ്‌രിവാളിന്റെ രാഷ്ട്രീയ പാര്‍ട്ടി ഒക്ടോബര്‍ രണ്ടിന് ഗാന്ധിജയന്തി ദിനത്തില്‍ പ്രഖ്യാപിക്കും. ഇത് ഒരു സ്വതന്ത്ര പാര്‍ട്ടിയായിരിക്കുമെന്നും നിലവിലുള്ള ഒരു പാര്‍ട്ടിയുമായും സഹകരിച്ച് പ്രവര്‍ത്തിക്കില്ലെന്നും കേജ്‌രിവാള്‍ വ്യക്തമാക്കി. രാഷ്ട്രീയപാര്‍ട്ടിയുണ്ടാക്കി തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനെച്ചൊല്ലി അണ്ണ സംഘം പിളര്‍ന്നിരുന്നു. 

കെജ്‌രിവാള്‍ പ്രവര്‍ത്തിക്കുന്ന 'ഇന്ത്യ എഗേന്‍സ്റ്റ് കറപ്ഷന്‍' എന്ന സംഘടനയോ ഭാവിയില്‍ രൂപവത്കരിക്കുന്ന രാഷ്ട്രീയപാര്‍ട്ടിയോ തന്റെ പേരും ചിത്രവും പ്രചാരണത്തിനായി ഉപയോഗിക്കരുതെന്നും ഹസാരെ വ്യക്തമാക്കിയിരുന്നു. 

എന്നാല്‍, ഹസാരെയുടെ ചിത്രം തങ്ങളുടെ ഹൃദയത്തില്‍ പതിഞ്ഞിട്ടുണ്ടെന്ന് കെജ്‌രിവാള്‍ പറഞ്ഞു. 'അദ്ദേഹത്തിന്റെ അനുഗ്രഹം വാങ്ങുന്നതും പാദംതൊട്ടുവന്ദിക്കുന്നതും തുടരും. ഹസാരെയുടെ അഞ്ച് തത്ത്വങ്ങളായിരിക്കും ഞങ്ങളുടെ പാര്‍ട്ടിയുടെ അടിസ്ഥാനം' കെജ്‌രിവാള്‍ പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക