Image

ഷൂട്ടിങ് ലോകകപ്പ്: സോധിക്ക് വെള്ളി

Published on 24 September, 2012
ഷൂട്ടിങ് ലോകകപ്പ്: സോധിക്ക് വെള്ളി
 മാരിബൊ (സ്ലൊവേനിയ) : ഷൂട്ടിങ് ലോകകപ്പ് ഫൈനലില്‍ ഇന്ത്യയുടെ രോഞ്ജന്‍ സോധിക്ക് വെള്ളിമെഡല്‍. പരുഷന്മാരുടെ ഡബിള്‍ ട്രാപ്പ് ഇനത്തിലാണ് സോധിയുടെ നേട്ടം. 191 പോയിന്റാണ് സോധി നേടിയത്. യോഗ്യതാ റൗയില്‍ 144 പോയിന്റ് നേടിയ സോധി ഫൈനലില്‍ മുഴുവന്‍ 47 പോയിന്റും സ്വന്തമാക്കി. ആദ്യ മൂന്ന് സ്ഥാനക്കാരും ഫൈനലില്‍ 47 പോയിന്റ് നേടി. എന്നാല്‍, യോഗ്യതാറൗണ്ടിലെ മികച്ച പ്രകടനത്തിന്റെ ബലത്തില്‍ മൊത്തം 192 പോയിന്റ് നേടിയ അമേരിക്കയുടെ റിച്ച്മണ്ട് ജോഷ്വ സ്വര്‍ണവും മൊത്തം 190 പോയിന്റ് നേടിയ കുവൈത്തിന്റെ അല്‍ഡീഹാനി ഫെഹെയ്ദ് വെങ്കലവും നേടി. യോഗ്യതാറൗണ്ടില്‍ ജോഷ്വ 145 ഉം ഫെഹായ്ദ് 143 ഉം പോയിന്റാണ് നേടിയത്.

വനിതകളുടെ സ്‌കീറ്റില്‍ ഇന്ത്യയുടെ ആരതി റാവു സിങ്ങിന് ഫൈനലില്‍ യോഗ്യത നേടാന്‍ കഴിഞ്ഞില്ല. മൂന്ന് റൗണ്ടുകളിലായി മൊത്തം 59 പോയിന്റ് നേടിയ ആരതിക്ക് ഒന്‍പതാം സ്ഥാനം കൊണ്ട് തൃപ്തിപ്പടേണ്ടിവന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക