Image

ഐഫോണ്‍ 5 ന്റെ വില്‍പ്പന 50 ലക്ഷം കടന്നു

Published on 24 September, 2012
ഐഫോണ്‍ 5 ന്റെ വില്‍പ്പന 50 ലക്ഷം കടന്നു
ഐഫോണ്‍ 5 ന്റെ വില്‍പ്പന 50 ലക്ഷം കടന്നതായി ആപ്പിള്‍ അറിയിച്ചു. ഇക്കാര്യത്തില്‍ ഐഫോണ്‍ 4എസ് സ്ഥാപിച്ച റിക്കോഡാണ് പുതിയ ഐഫോണ്‍ തിരുത്തിയത്. സപ്തംബര്‍ 21 നാണ് ഐഫോണ്‍ 5 വിപണിയിലെത്തിയത്. 

ഐഫോണ്‍ 5 നൊപ്പം പുറത്തിറക്കിയ പുതിയ ഐഫോണ്‍ ഓപ്പറേറ്റിങ് സിസ്റ്റമായ ഐഒഎസ് 6 ഉം സൂപ്പര്‍ഹിറ്റാണ്. പത്തുകോടി ആപ്പിള്‍ ഉപകരണങ്ങള്‍ ഇതിനകം ഐഒഎസ് 6 ലേക്ക് അപ്‌ഡേറ്റ് ചെയ്യപ്പെട്ടതായി ആപ്പിള്‍ വെളിപ്പെടുത്തുന്നു.

ഗൂഗിള്‍ മാപ്‌സിന് പകരം ആദ്യമായി ആപ്പിളിന്റെ സ്വന്തം മാപ്‌സ് അവതരിപ്പിക്കപ്പെട്ട ഉപകരണമായിരുന്നു ഐഫോണ്‍ 5. ആപ്പിള്‍ മാപ്‌സ് ആപ് (ങമു െഅുു) അടിമുടി പിശക് നിറഞ്ഞതാണെന്ന വിമര്‍ശനം പക്ഷേ, ഐഫോണ്‍ 5 ന്റെ വില്‍പ്പനയെ തെല്ലും ബാധിച്ചില്ലെന്നാണ് കണക്കുകള്‍ കാണിക്കുന്നത്.

മുന്‍കൂര്‍ ബുക്കിങ് അതിരുകടന്നപ്പോള്‍, ബുക്ക് ചെയ്തവര്‍ക്കെല്ലാം ഐഫോണ്‍ 5 സമയത്ത് എത്തിച്ചുകൊടുക്കാന്‍ കഴിയുമോ എന്നുപോലും ആപ്പിളിന് സംശയമുണ്ടായി. എങ്കിലും, ബുക്ക് ചെയ്ത മിക്കവര്‍ക്കും ഫോണ്‍ അയച്ചുകഴിഞ്ഞതായി കമ്പനി അറിയിച്ചു.

2010 ല്‍ ഐഫോണ്‍ 4എസ് അവതരിപ്പിച്ചപ്പോള്‍ ആദ്യ വാരാന്ത്യത്തിലെ വില്‍പ്പന റിക്കോര്‍ഡായിരുന്നു40 ലക്ഷം. ആ റിക്കോര്‍ഡ് ഇപ്പോള്‍ ഐഫോണ്‍ 5 തിരുത്തുകയാണ്. 

ഈവര്‍ഷം അവസാനിക്കുംമുമ്പ് 580 ലക്ഷം ഐഫോണ്‍ 5 വില്‍ക്കാന്‍ ആപ്പിളിനാകുമെന്ന്, ആഴ്ചകള്‍ക്കുമുമ്പ് ബ്ലൂംബര്‍ഗ് നടത്തിയ സര്‍വെഫലത്തില്‍ പറയുകയുണ്ടായി. ഈ മാസം തന്നെ 100 ലക്ഷം ഐഫോണ്‍ 5 വിറ്റഴിയുമെന്ന് വേറെ ചില വിശകലന വിദഗ്ധര്‍ പ്രവചിച്ചത്.

പ്രവചനങ്ങള്‍ ശരിയാകുമെങ്കില്‍, ഐഫോണ്‍ 4എസ് ആദ്യ മൂന്നുമാസം വിറ്റതിനെക്കാള്‍ കൂടുതല്‍ ഐഫോണ്‍ 5 ആ കാലയളവില്‍ ചെലവാകും. പുറത്തിറങ്ങി ആദ്യ മൂന്നുമാസംകൊണ്ട് 370 ലക്ഷം ഐഫോണ്‍ 4എസ് ആണ് ചെലവായത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക