Image

അസമില്‍ സ്‌ഫോടനം: ഒരു മരണം

Published on 24 September, 2012
അസമില്‍ സ്‌ഫോടനം: ഒരു മരണം
സിബ്‌സാഗര്‍: അസമിലെ സിബ്‌സാഗറില്‍ സെന്‍ട്രല്‍ മാര്‍ക്കറ്റില്‍ സ്‌ഫോടനത്തില്‍ ഒരാള്‍ മരിച്ചു. രാവിലെ 9.15 ഓടെയാണ്‌ സ്‌ഫോടനമുണ്ടായത്‌. ഒരു സൈക്കിളില്‍ സ്‌ഥാനപിച്ചിരുന്ന ബോംബാണ്‌ പൊട്ടിത്തെറിച്ചത്‌. സ്‌ഫോടനത്തില്‍ ഗുരുതരമായി പരുക്കേറ്റ നിരോദ്‌ ദാസ്‌ (32) എന്നയാളാണ്‌ മരിച്ചത്‌. പരുക്കേറ്റവരെ സിബ്‌സാഗര്‍ സിവില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സമീപത്തുള്ള ഏതാനും കെട്ടിടങ്ങള്‍ക്ക്‌ സ്‌ഫോടനത്തില്‍ കേടുപാടുകള്‍ പറ്റിയിട്ടുണ്ട്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക