Image

മുല്ലപ്പെരിയാര്‍: ഉന്നതാധികാരസമിതിയുടെ പഠന രേഖകള്‍ കേരളത്തിന് ലഭിച്ചു‍

Published on 24 September, 2012
മുല്ലപ്പെരിയാര്‍: ഉന്നതാധികാരസമിതിയുടെ പഠന രേഖകള്‍ കേരളത്തിന് ലഭിച്ചു‍
ന്യൂഡല്‍ഹി: മുല്ലപ്പെരിയാര്‍ ഉന്നതാധികാരസമിതി നടത്തിയ പഠനത്തിന്റെ അനുബന്ധരേഖകള്‍ കേരളത്തിന് ലഭിച്ചു. സുപ്രീം കോടതിയില്‍ നിന്നാണ് രേഖകള്‍ ലഭിച്ചത്. 50 സി ഡികളിലും നാല് ഡി വിഡികളിലുമാണ് രേഖകള്‍. ഇതില്‍ 40 സി ഡികളില്‍ സമിതി നടത്തിയ പഠനത്തിന്റെ ദൃശ്യങ്ങളാണ്. ഉന്നതാധികാരസമിതിയുടെ റിപ്പോര്‍ട്ടിന് മറുപടി നല്‍കാന്‍ കേരളം രേഖകള്‍ ആവശ്യപ്പെട്ടിരുന്നു.

റൂര്‍ക്കി ഐഐടി ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങള്‍ നടത്തിയ പരിശോധനയില്‍ മുല്ലപ്പെരിയാര്‍ അണക്കെട്ട് അപകടാവസ്ഥയിലാണെന്ന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക