Image

സംസ്ഥാനത്ത് പ്രധാനപ്പെട്ട സ്ഥലങ്ങളില്‍ കാമറകള്‍ സ്ഥാപിക്കും: തിരുവഞ്ചൂര്‍

Published on 25 September, 2012
സംസ്ഥാനത്ത് പ്രധാനപ്പെട്ട സ്ഥലങ്ങളില്‍ കാമറകള്‍ സ്ഥാപിക്കും: തിരുവഞ്ചൂര്‍
തൃശൂര്‍ : കുറ്റകൃത്യങ്ങള്‍ കുറയ്ക്കാന്‍ സംസ്ഥാനത്തെ പ്രധാന സ്ഥലങ്ങള്‍ ക്യാമറക്കണ്ണിന്റെ കീഴില്‍ കൊണ്ടുവരുമെന്ന് ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. കേരള പോലീസ് അക്കാദമിയിലെ ഗ്രീന്‍ പദ്ധതി ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

കുറ്റവാളികളും കുറ്റകൃത്യങ്ങളും ആധുനികവല്‍ക്കരിക്കപ്പെട്ട കാലഘട്ടത്തില്‍ ഇതിനെ നേരിടാന്‍ പോലീസിന്റെ പരമ്പരാഗത രീതിക്ക് സാധിക്കാത്ത സ്ഥിതിയാണ്. ഇതിനാല്‍ പോലീസിനെ ആധുനികവല്‍ക്കരിക്കുമെന്നും മന്ത്രി പറഞ്ഞു. ജനങ്ങളെ ഭയപ്പെടുത്തി കീഴ്‌പ്പെടുത്തുന്ന രീതി അസഹ്യമായിരിക്കുന്ന കാലഘട്ടമാണിത്. അതിനാല്‍ ആധുനിക രീതിയില്‍ തന്നെ കുറ്റകൃത്യങ്ങള്‍ കുറയ്ക്കാനാണ് നീക്കം നടത്തുന്നത്. ചടങ്ങില്‍ തേറമ്പില്‍ രാമകൃഷ്ണന്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു. മേയര്‍ ഐ.പി പോള്‍, പോലീസ് അക്കാദമി ഡയറക്ടര്‍ എസ്. ശ്രീജിത്ത്, കൗണ്‍സിലര്‍ എം.സി ഗ്രേസി തുടങ്ങിയവര്‍ പ്രസംഗിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക