Image

ഇരട്ടപ്പദവി: പി.സി ജോര്‍ജിന്‌ ഹൈക്കോടതിയുടെ നോട്ടീസ്‌

Published on 25 September, 2012
ഇരട്ടപ്പദവി: പി.സി ജോര്‍ജിന്‌ ഹൈക്കോടതിയുടെ നോട്ടീസ്‌
കൊച്ചി: ഇരട്ടപ്പദവി പ്രശ്‌നത്തില്‍ ചീഫ്‌ വിപ്പ്‌ പി.സി.ജോര്‍ജിനു ഹൈക്കോടതി നോട്ടീസയച്ചു. ഡോ. സെബാസ്‌റ്റ്യന്‍ പോളിന്റെ ഹര്‍ജി ഫയലില്‍ സ്വീകരിച്ചാണു കോടതി നടപടി. പി.സി.ജോര്‍ജ്‌ ഇരട്ടപ്പദവി വഹിക്കുന്നതിനാല്‍ അദ്ദേഹത്തിന്റെ നിയമസഭാംഗത്വം റദ്ദാക്കണമെന്ന്‌ ആവശ്യപ്പെട്ടാണു സെബാസ്‌റ്റ്യന്‍ പോള്‍ ഹര്‍ജി നല്‍കിയത്‌. ഇതു സംബന്ധിച്ച്‌ തെരഞ്ഞെടുപ്പ്‌ കമ്മിഷന്‌ സെബാസ്‌റ്റ്യന്‍ പോള്‍ നല്‍കിയ ഹര്‍ജി നേരത്തെ തളളിയിരുന്നു. തെരഞ്ഞെടുപ്പ്‌ കമ്മീഷന്‍ പി.സി ജോര്‍ജിനെതിരായ പരാതി തള്ളാന്‍ കാരണമാക്കിയ രേഖകള്‍ ഹാജരാക്കണമെന്ന്‌ സെബാസ്‌റ്റ്യന്‍പോള്‍ ആവശ്യപ്പെട്ടിട്ടുണ്ട്‌. ഇതില്‍ പി.സി ജോര്‍ജിന്റെ നിലപാട്‌ വ്യക്‌തമാക്കാനാണ്‌ അദ്ദേഹത്തിന്‌ നോട്ടീസ്‌ അയച്ചിരിക്കുന്നത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക