Image

ഖദ്ദാഫി ലൈംഗികമായി പീഡിപ്പിച്ചെന്ന്‌ സ്‌കൂള്‍ വിദ്യാര്‍ത്ഥിനി

Published on 25 September, 2012
ഖദ്ദാഫി ലൈംഗികമായി പീഡിപ്പിച്ചെന്ന്‌ സ്‌കൂള്‍ വിദ്യാര്‍ത്ഥിനി
ലണ്ടന്‍: കൊല്ലപ്പെട്ട ലിബിയന്‍ ഏകാധിപതി മുഅമ്മര്‍ ഖദ്ദാഫി ലൈംഗികമായി പീഡിപ്പിച്ചെന്ന്‌ സ്‌കൂള്‍ വിദ്യാര്‍ത്ഥിനി വെളിപ്പെടുത്തുന്ന പുസ്‌തകം വിപണിയിലിറങ്ങുന്നു. ഖദ്ദാഫി ലൈംഗീക പീഡനത്തിനുപരി മൃഗീയമായി പീഡിപ്പിച്ചതായി ഫ്രഞ്ച്‌ മാധ്യമപ്രവര്‍ത്തകന്‍ ആന്നിക്‌ കോജിയന്‍ രചിച്ച `പ്രേ: ഇന്‍ ഖദ്ദാഫിസ്‌ ഹറം എന്ന പുസ്‌തകത്തില്‍ വെളിപ്പെടുത്തുന്നു.

പ്രസിഡന്‍റായിരിക്കെ സ്‌കൂള്‍ സന്ദര്‍ശിച്ചപ്പോള്‍ ബൊക്കെ നല്‍കിയ സുറയ്യ എന്ന 15കാരി വിദ്യാര്‍ഥിനിയാണ്‌ ഖദ്ദാഫിയില്‍നിന്ന്‌ നേരിട്ട പീഡനങ്ങള്‍ വിവരിക്കുന്നത്‌. അന്ന്‌ തന്നെ ശ്രദ്ധിച്ച ഖദ്ദാഫി തന്നെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നുവെന്ന്‌ കുട്ടി വെളിപ്പെടുത്തുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക