Image

ആരുഷി കൊലക്കേസ്; സാക്ഷി മരിച്ച നിലയില്‍

Published on 25 September, 2012
ആരുഷി കൊലക്കേസ്; സാക്ഷി മരിച്ച നിലയില്‍
ന്യൂഡല്‍ഹി: ആരുഷി തല്‍വാര്‍ കൊലക്കേസിലെ മുഖ്യസാക്ഷികളിലൊരാളെ കാറിടിച്ച് മരിച്ച നിലയില്‍ കണ്ടെത്തി. പൊലീസ് ഉദ്യോഗസ്ഥനായ ജഗ്ബീര്‍ സിങ് മാലിക്കിന്റെ മൃതദേഹമാണ് ഗാസിയാബാദില്‍ നിന്ന് കണ്ടെത്തിയത്. കൊലപാതകം നടന്ന ദിവസം ആരുഷിയുടെ വീട് സന്ദര്‍ശിച്ച പൊലീസ് സംഘത്തില്‍ ജഗ്ബീറും ഉള്‍പ്പെട്ടിരുന്നു. കേസ് സിബിഐയ്ക്ക് കൈമാറുന്നത് വരെ അന്വേഷിച്ചത് ഇയാളുള്‍പ്പെട്ട സംഘമാണ്. ഇവരെ സിബിഐ കേസിലെ പ്രധാന സാക്ഷികളാക്കിയിരുന്നു. 2008 മെയ് 16നാണ് പതിനാലുകാരിയായ ആരുഷി ഡല്‍ഹിക്കടുത്ത നോയ്ഡയിലെ വീട്ടില്‍ കൊല്ലപ്പെട്ട നിലയില്‍ കാണപ്പെട്ടത്. വീട്ടുവേലക്കാരനായ ഹേംരാജിന്റെ മൃതദേഹം പിറ്റേന്ന് വീടിന്റെ ടെറസ്സില്‍നിന്നും കണ്ടെടുക്കുകയായിരുന്നു.





Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക