Image

മഹാരാഷ്ട്രയിലെ എന്‍.സി.പിയുടെ മുഴുവന്‍ മന്ത്രിമാരും രാജിസന്നദ്ധത അറിയിച്ചതായി റിപ്പോര്‍ട്ട്

Published on 25 September, 2012
മഹാരാഷ്ട്രയിലെ എന്‍.സി.പിയുടെ മുഴുവന്‍ മന്ത്രിമാരും രാജിസന്നദ്ധത അറിയിച്ചതായി റിപ്പോര്‍ട്ട്
അഴിമതി ആരോപണത്തെ തുടര്‍ന്ന് മഹാരാഷ്ട്രയിലെ ഉപമുഖ്യമന്ത്രിസ്ഥാനം രാജിവെച്ച അജിത് പവാറിന് പുറമേ എന്‍.സി.പിയുടെ മുഴുവന്‍ മന്ത്രിമാരും രാജിസന്നദ്ധത അറിയിച്ചതായി റിപ്പോര്‍ട്ട്. രാജിക്കത്ത് മുഖ്യമന്ത്രി പൃഥ്വിരാജ് ചവാന് അയച്ചുകൊടുത്തതായി എന്‍.സി.പിയുടെ നിയമസഭാ കക്ഷിനേതാവുകൂടിയായ അജിത് പവാര്‍ പറഞ്ഞു. അതേസമയം അജിത് പവാറിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ടാണ് രാജിവെക്കാന്‍ തീരുമാനിച്ചതെന്ന് മറ്റ് എന്‍.സി.പി. മന്ത്രിമാരും പറഞ്ഞു.

രാജിവെക്കുന്നതായി കാണിച്ച് എന്‍.സി.പി. സംസ്ഥാന അധ്യക്ഷന് കത്ത് നല്‍കിയതായി പാര്‍ട്ടി വക്താവ് മഹേഷ് അറിയിച്ചു.

അജിത് പവാര്‍ ഒഴികെ ആരും രാജിവെക്കേണ്ട സാഹചര്യമില്ലെന്ന് എന്‍.സി.പി. അധ്യക്ഷന്‍ ശരദ് പവാര്‍ പ്രതികരിച്ചു. ബുധനാഴ്ച ഉച്ചയ്ക്ക് നടക്കുന്ന എന്‍.സി.പി. കോര്‍ കമ്മിറ്റിയോഗത്തില്‍ പ്രതിസന്ധി സംബന്ധിച്ച് ചര്‍ച്ച ചെയ്ത് തീരുമാനമെടുക്കുമെന്നും പവാര്‍ വ്യക്തമാക്കി. എന്നാല്‍ താന്‍ നിരപരാധിയാണെന്നും തനിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങളെക്കുറിച്ച് സി.ബി.ഐ. അന്വേഷണം നടത്തണമെന്നും അജിത് പവാര്‍ ആവശ്യപ്പെട്ടു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക