Image

ദുബായ് കേന്ദ്രീകരിച്ചു പെണ്‍വാണിഭം: കേരളത്തിലെ ഏജന്റ് അറസ്റ്റില്‍

Published on 25 September, 2012
ദുബായ് കേന്ദ്രീകരിച്ചു പെണ്‍വാണിഭം: കേരളത്തിലെ ഏജന്റ് അറസ്റ്റില്‍
കൊച്ചി: ദുബായ് കേന്ദ്രീകരിച്ചു പെണ്‍വാണിഭം നടത്തുന്ന സംഘത്തിന്റെ കേരളത്തിലെ ഏജന്റ് അറസ്റ്റില്‍. പുനലൂര്‍ സ്വദേശിനി ശാന്തയാണ് അറസ്റ്റിലായത്. കഴക്കൂട്ടം സ്വദേശിനിയെ ഇവര്‍ വ്യാജ പാസ്‌പോര്‍ട്ടില്‍ ദുബായിലേക്കു കടത്തിയിരുന്നു. വ്യാജപാസ്‌പോര്‍ട്ട് ഉണ്ടാക്കാനും സഹായിച്ചതിനും ഇവര്‍ക്കെതിരെ കേസുണ്ട്. കൊച്ചി ക്രൈം ബ്രാഞ്ച് ആണു ശാന്തയെ അറസ്റ്റ് ചെയ്തത്. ആലുവ കോടതിയില്‍ ഹാജരാക്കി.

കഴക്കൂട്ടം സ്വദേശിനിയുടെ വീടിനടുത്താണു ശാന്ത താമസിച്ചിരുന്നത്. മസ്‌ക്കറ്റിലെ ഒരു ക്ലിനിക്കില്‍ ജോലി ശരിയാക്കി നല്‍കാമെന്നു പറഞ്ഞു പ്രലോഭിപ്പിച്ചാണ് ഇവര്‍ യുവതിക്കു വ്യാജ പാസ്‌പോര്‍ട്ട് സംഘടിപ്പിച്ചു കൊടുത്തത്. കേസില്‍ ഇനിയും 14 പേര്‍ കൂടി പിടിയിലാകാനുണ്ട്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക