Image

പ്രൊഫ. ഗോപിനാഥ്‌ മുതുകാടും സംഘവും ഷിക്കാഗോയില്‍

ജോയിച്ചന്‍ പുതുക്കുളം Published on 17 August, 2011
പ്രൊഫ. ഗോപിനാഥ്‌ മുതുകാടും സംഘവും ഷിക്കാഗോയില്‍
ഷിക്കാഗോ: ഇന്ദ്രജാല ലോകത്തെ കുലപതിയായ പ്രൊഫ. ഗോപിനാഥ്‌ മുതുകാടും സംഘവും ഷിക്കാഗോയില്‍ സെപ്‌റ്റംബര്‍ മൂന്നാംതീയതി ശനിയാഴ്‌ച വൈകിട്ട്‌ ആറുമണിക്ക്‌ എവാന്‍സ്റ്റണ്‍ ടൗണ്‍ഷിപ്പ്‌ ഹൈസ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ വമ്പിച്ച പ്രകടനം കാഴ്‌ചവെയ്‌ക്കുന്നു.

`വിസ്‌മയം 2011' എന്ന മെഗാഷോയ്‌ക്ക്‌ വേദി ഒരുക്കുന്നത്‌ ഷിക്കാഗോ മലങ്കര കത്തോലിക്കാ പള്ളിയാണ്‌.

ഈ ഷോയുടെ ടിക്കറ്റ്‌ വിതരണത്തിന്റെ കിക്ക്‌ഓഫ്‌ വികാരി ഫാ. മാത്യു പെരുമ്പള്ളിക്കുന്നേല്‍, അച്ചാമ്മ ജോണ്‍ പ്ലാമൂട്ടിലിനും, രാജു വിന്‍സെന്റിനും ആദ്യ ടിക്കറ്റുകള്‍ നല്‍കി നിര്‍വ്വഹിച്ചു.

ഡോ. ജോസഫ്‌ ആന്‍ഡ്‌ ഡോ. ജെസി കുന്നേല്‍ ആണ്‌ ഈ ഷോയുടെ മെഗാ സ്‌പോണ്‍സര്‍.

യു.എസ്‌ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഇന്റര്‍നാഷണല്‍ മജീഷ്യന്‍ സൊസൈറ്റിയുടെ 2011-ലെ പുരസ്‌കാരമായ `മെര്‍ലിന്‍ അവാര്‍ഡ്‌' ഗോപിനാഥ്‌ മുതുകാടിന്‌ അടുത്തകാലത്ത്‌ ലഭിച്ചിരുന്നു. ഒരു മലയാളിക്ക്‌ ലഭിക്കുന്ന ആദ്യ അവാര്‍ഡാണിത്‌.

ടിക്കറ്റിനും കൂടുതല്‍ വിവരങ്ങള്‍ക്കും ബന്ധപ്പെടുക: ഫാ. മാത്യു പെരുമ്പള്ളിക്കുന്നേല്‍ (847 477 8559), ബഞ്ചമിന്‍ തോമസ്‌ (847 529 4600), രാജു വിന്‍സെന്റ്‌ (630 890 7124), രഞ്ചന്‍ ഏബ്രഹാം (847 287 0661), സിബി ദാനിയേല്‍ (224 659 0938).
പ്രൊഫ. ഗോപിനാഥ്‌ മുതുകാടും സംഘവും ഷിക്കാഗോയില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക