Image

കര്‍ഷക സമരത്തിന്റെ ഭാഗമായി പാര്‍ലമെന്റ് ഘെരാവോ ചെയ്യുമെന്ന് വി.കെ.സിങ്

Published on 02 November, 2012
കര്‍ഷക സമരത്തിന്റെ ഭാഗമായി പാര്‍ലമെന്റ് ഘെരാവോ ചെയ്യുമെന്ന് വി.കെ.സിങ്
ന്യൂഡല്‍ഹി: കര്‍ഷക സമരത്തിന്റെ ഭാഗമായി നടക്കാന്‍ പോകുന്ന പാര്‍ലമെന്റ് ഘെരാവോയില്‍ താനും പങ്കെടുത്തേയ്ക്കുമെന്ന് കരസേനാ മുന്‍ മേധാവി വി.കെ സിങ് പറഞ്ഞു.

രാഷ്ട്രീയ കിസാന്‍ മസ്ദൂര്‍ സംഗതന്‍(ആര്‍.കെ.എം.എസ്) കണ്‍വീനര്‍ വി.എം സിംഗിനൊപ്പം വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു വി.കെ സിംഗ്.

രംഗാരാജന്‍ കമ്മിറ്റി റിപ്പോര്‍ട്ടിനെതിരായ പ്രതിഷേധത്തിന്റെ ഭാഗമായാണ് കര്‍ഷകര്‍ പാര്‍ലമെന്റ് ഘെരാവോ ചെയ്യാനൊരുങ്ങുന്നത്. കര്‍ഷകരെ ദോഷകരമായി ബാധിക്കുന്ന നിര്‍ദ്ദേശങ്ങളടങ്ങിയ രംഗാരാജന്‍ കമ്മിറ്റി റിപ്പോര്‍ട്ട് തള്ളിക്കളയണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രിയ്ക്ക് കത്തയച്ചിട്ടുണ്ടെന്ന് വി.കെ സിങ് വ്യക്തമാക്കി. ഈ ആവശ്യം സര്‍ക്കാര്‍ നിരാകരിക്കുന്ന പക്ഷം കര്‍ഷകര്‍ ഡിസംബര്‍ നാലിന് പാര്‍ലമെന്റ് ഘെരാവോ ചെയ്യുമെന്നും അതില്‍ താനും പങ്കാളിയായേക്കുമെന്നും വി.കെ സിങ് പറഞ്ഞു.

റിപ്പോര്‍ട്ട് പുന:പരിശോധിക്കാന്‍ പ്രധാനമന്ത്രി തയ്യാറാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക