Image

അപമര്യാദയായി പെരുമാറിയ വിദ്യാര്‍ഥിയോട് സുനന്ദാ പുഷ്‌കര്‍ ക്ഷമിച്ചു

Published on 02 November, 2012
അപമര്യാദയായി പെരുമാറിയ വിദ്യാര്‍ഥിയോട് സുനന്ദാ പുഷ്‌കര്‍ ക്ഷമിച്ചു
തിരുവനന്തപുരം: കേന്ദ്രമന്ത്രി ശശിതരൂരിന് തിരുവനന്തപുരം വിമാനത്താവളത്തില്‍ നല്‍കിയ സ്വീകരണത്തിനിടെ തന്നോട് അപമര്യാദയായി പെരുമാറിയ വിദ്യാര്‍ഥിയോട് സുനന്ദാ പുഷ്‌കര്‍ ക്ഷമിച്ചു. ചാക്ക ഐ.ടി.ഐയിലെ വിദ്യാര്‍ഥിയായ ഈ 19കാരന്‍ വീട്ടുകാരോടൊപ്പമാണ് ശശി തരൂരിനെയും ഭാര്യ സുനന്ദാ പുഷ്‌കറിനെയും കാണാനെത്തിയത്.

വിദ്യാര്‍ഥിയും കുടുംബാംഗങ്ങളും കരഞ്ഞുകൊണ്ടാണ് മാപ്പപേക്ഷിച്ചത്. ഇതേത്തുടര്‍ന്ന് കേസ് നല്‍കേണ്ടെന്ന് ശശി തരൂരും സുനന്ദയും തീരുമാനിക്കുകയായിരുന്നു. ചാക്ക ഐ.ടി.ഐയിലെ കെ.എസ്.യു. പ്രവര്‍ത്തകനാണ് ഇയാള്‍. സുനന്ദയോട് അപമര്യാദയായി പെരുമാറിയതിന്റെ ദൃശ്യങ്ങള്‍ മാധ്യമങ്ങളില്‍വന്നതിനെ തുടര്‍ന്ന് കോണ്‍ഗ്രസ് മണ്ഡലംകമ്മിറ്റി പ്രവര്‍ത്തകരാണ് വിദ്യാര്‍ഥിയെ തിരിച്ചറിഞ്ഞത്.

വിദ്യാര്‍ഥിയുടെ ഭാവി കണക്കിലെടുത്ത് ക്ഷമിക്കണമെന്ന് കോണ്‍ഗ്രസ് മണ്ഡലംകമ്മിറ്റിയും അഭ്യര്‍ഥിച്ചിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക