Image

അഴിമതിക്കെതിരായ പോരാട്ടം അപകീര്‍ത്തിപ്പെടുത്തല്‍ ആകരുതെന്ന് പ്രണാബ് മുഖര്‍ജി

Published on 02 November, 2012
അഴിമതിക്കെതിരായ പോരാട്ടം അപകീര്‍ത്തിപ്പെടുത്തല്‍ ആകരുതെന്ന് പ്രണാബ് മുഖര്‍ജി
ന്യൂഡല്‍ഹി: അഴിമതിക്കെതിരായ പോരാട്ടത്തിന്റെ പേരില്‍ അപകീര്‍ത്തിപ്പെടുത്തുന്ന പ്രചാരണമുണ്ടാകരുതെന്ന് രാഷ്ട്രപതി പ്രണാബ് മുഖര്‍ജി. ഡല്‍ഹിയില്‍ ഓള്‍ ഇന്ത്യാ ലോകായുക്ത കോണ്‍ഫറന്‍സ് ഉദ്ഘാടനം ചെയ്യുകയായിരുന്നു രാഷ്ട്രപതി. അഴിമതിയെന്ന മഹാമാരിക്കെതിരായ രോഷം നിയമാനുസൃതമായ രീതിയിലാകണമെന്നും എന്നാലിത് രാജ്യത്തെ ജനാധിപത്യ സ്ഥാപനങ്ങളെ ആക്രമിക്കുന്ന തരത്തിലാകരുതെന്നും രാഷ്ട്രപതി പറഞ്ഞു. സ്ഥാപനങ്ങളുടെ യശസ് മോശമാക്കുന്ന തരത്തില്‍ തെറ്റായ ആരോപണമുന്നയിക്കുന്നതും മോശം പ്രവണതയാണെന്ന് പ്രണാബ് മുഖര്‍ജി കൂട്ടിച്ചേര്‍ത്തു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക