Image

തിരുവഞ്ചൂരിനെതിരെ കണ്ണൂരില്‍ യൂത്ത്‌ കോണ്‍ഗ്രസിന്റെ പോസ്‌റ്റര്‍

Published on 02 November, 2012
	 തിരുവഞ്ചൂരിനെതിരെ കണ്ണൂരില്‍ യൂത്ത്‌ കോണ്‍ഗ്രസിന്റെ പോസ്‌റ്റര്‍
കണ്ണൂര്‍: ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്‌ണനെതിരെ കണ്ണൂരില്‍ വ്യാപകമായി പോസ്‌റ്റര്‍. തളിപ്പറമ്പ്‌ പുതിയ ബസ്‌ സ്‌റ്റാന്‍ഡില്‍ യൂത്ത്‌ കോണ്‍ഗ്രസിന്റെ പേരിലാണ്‌ പോസ്‌റ്റര്‍ പതിപ്പിച്ചിരിക്കുന്നത്‌. തിരുവഞ്ചൂരിനെ കണ്ണൂരില്‍ കാലുകുത്താന്‍ അനുവദിക്കില്ലെന്നും ആഭ്യന്തരമെന്ന ഉമ്മാക്കി കാട്ടി സുധാകരനെ ഭയപ്പെടുത്താന്‍ നോക്കേണ്ടെന്നും പോസ്‌റ്ററില്‍ പറയുന്നു.

വളപട്ടണം പോലീസ്‌ സ്‌റ്റേഷനില്‍ കെ.സുധാകരന്‍ എം.പി എസ്‌.ഐയെ ഭീഷണിപ്പെടുത്തിയതിനെ തുടര്‍ന്ന്‌ തിരുവഞ്ചൂരും സുധാകരനും തമ്മില്‍ പരസ്യ വാക്‌പോരിലേക്ക്‌ നീങ്ങിയിരുന്നു. ഇതേ തുടര്‍ന്ന്‌ ഇന്നലെ കെഎസ്‌യുവിലെ ഒരു വിഭാഗവും തിരുവഞ്ചൂരിനെതിരെ രംഗത്തെത്തിയിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക