Image

അങ്കമാലി-കറുകുറ്റി പാതയില്‍ ട്രെയിന്‍ ഗതാഗതം പുനസ്‌ഥാപിച്ചു

Published on 02 November, 2012
അങ്കമാലി-കറുകുറ്റി പാതയില്‍ ട്രെയിന്‍ ഗതാഗതം പുനസ്‌ഥാപിച്ചു
ചാലക്കുടി: അങ്കമാലി-കറുകുറ്റി പാതയില്‍ ട്രെയിന്‍ ഗതാഗതം പുനസ്‌ഥാപിച്ചു. നിര്‍മ്മാണത്തിനിടെ അടിപ്പാതക്കു മുകളിലുളള പാളങ്ങള്‍ക്കിടയിലെ മണ്ണിടിഞ്ഞ്‌ ഗര്‍ത്തം രൂപപ്പെട്ടതിനേ തുടര്‍ന്നായിരുന്നു ഗതാഗതം തടസ്സപ്പെട്ടത്‌. പതിനെട്ട്‌ മണിക്കൂര്‍ നീണ്ട അറ്റകുറ്റപ്പണികള്‍ക്ക്‌ ശേഷമാണ്‌ ട്രാക്കിലൂടെ ഗതാഗതം പുനസ്‌ഥാപിച്ചത്‌. ഇതുവഴി കടന്നു പോകുന്ന ട്രെയിനുകള്‍ക്ക്‌ വേഗത നിയന്ത്രണം ഉണ്ടായിരിക്കുമെന്ന്‌ അധികൃതര്‍ അറിയിച്ചു.

ഇതുവഴി കടന്നുപോകുന്ന പല ട്രെയിനുകളും എട്ട്‌ മണിക്കൂര്‍ വരെ വൈകിയാണ്‌ ഓടുന്നത്‌. ചില ട്രെയിനുകള്‍ റദ്ദാക്കി. രാവിലെ ആറ്‌ മണിക്ക്‌ പുറപ്പെടേണ്ട ആലപ്പുഴ-ധന്‍ബാദ്‌ എക്‌സ്പ്രസ്‌ ഉച്ചയ്‌ക്ക് 1.15നേ പുറപ്പെടുകയുള്ളൂ. ഗുരുവായൂര്‍-എറണാകുളം, എറണാകുളം-ഗുരുവായൂര്‍ പാസഞ്ചര്‍, എറണാകുളം- ഷൊര്‍ണൂര്‍, ഷൊര്‍ണൂര്‍-എറണാകുളം , ഗുരുവായൂര്‍-തൃശൂര്‍, തൃശൂര്‍-ഗുരുവായൂര്‍ പാസഞ്ചര്‍ എന്നിവ റദ്ദാക്കി. എറണാകുളം-കണ്ണൂര്‍ ഇന്റര്‍ സിറ്റി എക്‌സ്പ്രസ്‌ , കണ്ണൂര്‍-എറണാകുളം ഇന്റര്‍സിറ്റി എന്നീ ട്രെയിനുകളും റദ്ദാക്കി. അതേസമയം, തിരുവനന്തപുരം-ഗുരുവായൂര്‍ ഇന്റര്‍സിറ്റി എക്‌സ്പ്രസ്‌ എറണാകുളത്ത്‌ യാത്ര അവസാനിപ്പിക്കും.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക