Image

നീലം ചുഴലിക്കാറ്റ്‌: കാണാതായ അഞ്ചു ജീവനക്കാരുടെയും മൃതദേഹം കണ്ടെത്തി.

Published on 02 November, 2012
നീലം ചുഴലിക്കാറ്റ്‌: കാണാതായ അഞ്ചു ജീവനക്കാരുടെയും മൃതദേഹം കണ്ടെത്തി.
ചെന്നൈ: നീലം ചുഴലിക്കാറ്റില്‍ പെട്ട്‌ കാണാതായ ഒരു കപ്പല്‍ ജീവനക്കാരന്റെ മൃതദേഹം കൂടി കണ്ടെത്തി. പ്രതിഭ- കാവേരി കപ്പലിനെ ജീവനക്കാരന്റെ മൃതദേഹമാണ്‌ ഇന്നു രാവിലെ ലഭിച്ചത്‌. ചെന്നൈ എന്നൂരില്‍ നിന്നാണ്‌ മൃതദേഹം കണ്ടെത്തിയത്‌. ഇതോടെ രണ്ട്‌ മലയാളികള്‍ ഉള്‍പ്പെടെ കപ്പലില്‍ നിന്നും കാണാതായ അഞ്ചു ജീവനക്കാരുടെയും മൃതദേഹം കണ്ടെത്തി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക