Image

യുഡിഎഫിന്റേത്‌ ഓര്‍ഡിനന്‍സ്‌ ഭരണം: വി.എസ്‌‍‍‍‍

Published on 02 November, 2012
യുഡിഎഫിന്റേത്‌ ഓര്‍ഡിനന്‍സ്‌ ഭരണം: വി.എസ്‌‍‍‍‍
തിരുവനന്തപുരം: ദേവസ്വം ഓര്‍ഡിനന്‍സ്‌ പ്രശ്‌നത്തില്‍ സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ്‌ വി.എസ്‌ അച്യുതാനന്ദന്‍. ഓര്‍ഡിനന്‍സ്‌ വാഴ്ചയാണ് യുഡിഎഫ്‌ സര്‍ക്കാരിന്റെത്‌. ഉമ്മന്‍ ചാണ്ടിയുടെ സത്രീവിരുദ്ധ സമീപനമാണ്‌ ഓര്‍ഡിനന്‍സില്‍ കാണുന്നത്‌. സര്‍വകലാശാലകളില്‍ ഏകാധിത്യപരമായ തെരഞ്ഞെടുപ്പുകളാണ്‌ നടത്തുന്നത്‌. തെരഞ്ഞെടുക്കപ്പെട്ടവരെ പുറത്താക്കി ഓര്‍ഡിനന്‍സുവഴി സര്‍വകലാശാലകളില്‍ സര്‍ക്കാരിന്‌ ഇഷ്‌ടമുള്ളവരെയാണ്‌ നിയമിക്കുന്നതെന്നും വി.എസ്‌ ആരോപിച്ചു. ദേവസ്വം ഓര്‍ഡിനന്‍സിനെതിരെ പ്രതിപക്ഷത്തിന്റെ രാജ്‌ഭവനു മുന്നിലെ പ്രതിഷേധ സമരം ഉദ്‌ഘാടനം ചെയ്‌തു സംസാരിക്കുകയായിരുന്നു വി.എസ്‌.

രാവിലെ എംഎല്‍എ ഹോസ്‌റ്റലില്‍ നിന്നും പ്രതിഷേധ മാര്‍ച്ചോടെയാണ്‌ പ്രതിപക്ഷ എംഎല്‍എമാര്‍ രാജ്‌ഭവന്‌ സമീപമെത്തിയത്‌. ഓര്‍ഡിനന്‍സിന്‌ അംഗീകാരം നല്‍കരുതെന്ന്‌ ആവശ്യപ്പെട്ട്‌ പ്രതിപക്ഷം ഗവര്‍ണര്‍ക്ക്‌ നിവേദനവും സമര്‍പ്പിക്കും.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക