Image

വളപട്ടണം എസ്‌.ഐയ്‌ക്കെതിരെ ധൃതിപിടിച്ച്‌ നടപടിയില്ല: തിരുവഞ്ചൂര്‍

Published on 03 November, 2012
	 വളപട്ടണം എസ്‌.ഐയ്‌ക്കെതിരെ ധൃതിപിടിച്ച്‌ നടപടിയില്ല: തിരുവഞ്ചൂര്‍
കോട്ടയം: വളപട്ടണം എസ്‌.ഐയ്‌ക്കെതിരെ ധൃതിപിടിച്ച്‌ നടപടി സ്വീകരിക്കില്ലെന്ന്‌ ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്‍. പോലീസ്‌ സ്‌റ്റേഷനില്‍ നടന്ന അനിഷ്‌ട സംഭവങ്ങളില്‍ ഐ.ജി അന്വേഷണം നടത്തുന്നുണ്ട്‌. അന്വേഷണ റിപ്പോര്‍ട്ട്‌ ലഭിച്ചാല്‍ മാത്രമേ നടപടിയെകുറിച്ച്‌ പറയാന്‍ കഴിയൂവെന്നും തിരുവഞ്ചൂര്‍ പറഞ്ഞു. തനിക്കെതിരെ കണ്ണൂരില്‍ വ്യാപകമായി പോസ്‌റ്റര്‍ പ്രചരിക്കുന്നതിനെയും തിരുവഞ്ചൂര്‍ വിമര്‍ശിച്ചു. അതെല്ലാം ഓരോരുത്തരുടെയും പെരുമാറ്റവും സംസ്‌കാരവുമാണ്‌. താന്‍ നോക്കിയാല്‍ അത്‌ മാറ്റാന്‍ കഴിയില്ലെന്നും തിരുവഞ്ചൂര്‍ കൂട്ടിച്ചേര്‍ത്തു.

തിരുവഞ്ചൂരിനെ കണ്ണൂരില്‍ കാലുകുത്താന്‍ അനുവദിക്കില്ലെന്നും ആഭ്യന്തരമെന്ന ഉമ്മാക്കി കാട്ടി സുധാകരനെ ഭയപ്പെടുത്താന്‍ ശ്രമിക്കേണ്ടെന്നുമായിരുന്നു പോസ്‌റ്റ്. യൂത്ത്‌ കോണ്‍ഗ്രസിന്റെ പേരിലാണ്‌ പോസ്‌റ്റര്‍ പതിച്ചിരിക്കുന്നത്‌. വളപട്ടണം സംഭവത്തില്‍ സുധാകരനും തിരുവഞ്ചൂരും തമ്മിലുണ്ടായ വാക്‌പോരാണ്‌ പോസ്‌റ്ററിനു പിന്നില്‍.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക