Image

അവാര്‍ഡ്: ദേശാഭിമാനി ന്യൂസ് എഡിറ്റര്‍ക്ക് സസ്പെന്‍ഷന്‍

Published on 03 November, 2012
അവാര്‍ഡ്: ദേശാഭിമാനി ന്യൂസ് എഡിറ്റര്‍ക്ക് സസ്പെന്‍ഷന്‍
കണ്ണൂര്‍: കെ.സുധാരകന്‍ എം.പിയില്‍ നിന്ന് പുരസ്കാരം ഏറ്റുവാങ്ങിയതിനെ ചൊല്ലി ‘ദേശാഭിമാനി’യിലുണ്ടായ തര്‍ക്കങ്ങള്‍ ദേശാഭിമാനി കണ്ണൂര്‍ ന്യൂസ് എഡിറ്റര്‍ കെ.ടി ശശിയുടെ സസ്പെന്‍ഷനില്‍ കലാശിച്ചു.

നവംബര്‍ ഒന്നിന് പ്രസിദ്ധീകരിച്ച പത്രത്തിന്റെഅവസാന പേജില്‍ സ്പോര്‍ട്സ് മികവിന് കണ്ണൂരിലെ ഒരു ക്ളബ് ഏര്‍പ്പെടുത്തിയ അവാര്‍ഡ് ദേശാഭിമാനിക്കുവേണ്ടി സുധാകരനില്‍ നിന്ന് ശശി ഏറ്റുവാങ്ങുന്ന പടം പ്രസിദ്ധീകരിച്ചിരുന്നു. ഇതാണ് പത്രത്തിന്റെമാനേജ്മെന്‍്റിനെ ചൊടിപ്പിച്ചത്.

ദേശാഭിമാനിക്ക് ലഭിച്ച അവാര്‍ഡ് സുധാരകരനില്‍ നിന്ന് ഏറ്റുവാങ്ങിയത് മതിയായ കൂടിയാലോചന നടത്താതെയായതിനാല്‍ ന്യൂസ് എഡിറ്റര്‍ക്കുനേരെ നടപടി വേണമെന്ന കടുത്ത നിലപാട് പത്രത്തിന്റെജനറല്‍ മാനേജര്‍ കൂടിയായ ഇ.പി ജയരാജന്‍ സ്വീകരിച്ചതാണ് ശശിയുടെ സസ്പെന്‍ഷന് കാരണമായത്. സസ്പെന്‍ഷന്‍ കാലാവധി വ്യക്തമാക്കിയിട്ടില്ല.

പത്രപ്രവര്‍ത്തക യൂനിയന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി മനോഹരന്‍ മോറായിക്കാണ് ഇപ്പോള്‍ കണ്ണൂര്‍ എഡിഷനില്‍ ന്യൂസ് എഡിറ്ററുടെ ചുമതല.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക