Image

മാനം കാക്കല്‍ കൊല: യുപിയില്‍ യുവാവിനെ കുത്തിക്കൊന്നു

Published on 03 November, 2012
മാനം കാക്കല്‍ കൊല: യുപിയില്‍ യുവാവിനെ കുത്തിക്കൊന്നു
ബറേലി: ഉത്തര്‍പ്രദേശില്‍ വീണ്ടും മാനംകാക്കല്‍ കൊല. ബറേലിയില്‍ പെണ്‍കുട്ടിയുമായി ഒളിച്ചോടി വിവാഹം കഴിച്ച യുവാവിനെ ഭാര്യാസഹോദരന്മാര്‍ കൊലപ്പെടുത്തുകയായിരുന്നു. ശൗക്കത്ത്‌ എന്ന ഗുഡ്ഡുവാണ്‌ കൊല്ലപ്പെട്ടത്‌. മാനംകാക്കല്‍ കൊലയാണിതെന്ന്‌ കരുതുന്നു. ആറു മാസം മുമ്പ്‌ റൂബി എന്ന പെണ്‍കുട്ടിയോടൊപ്പം ഒളിച്ചോടിയ ശൗക്കത്ത്‌ കോടതിയില്‍ ഹാജരാവുകയും ഇരുവരും വിവാഹം കഴിക്കുകയുമായിരുന്നു. ഇതില്‍ കുപിതരായ റൂണിയുടെ സഹോദരന്മാര്‍ ശൗക്കത്തിനെ കൊലപ്പെടുത്തിയെന്നാണ്‌ ആരോപണം. മോട്ടോര്‍ സൈക്കിളില്‍ വരുകയായിരുന്ന യുവാവിനെ തടഞ്ഞുനിര്‍ത്തി കുത്തിക്കൊല്ലുകയായിരുന്നു.

പെണ്‍കുട്ടിയുടെ സഹോദരങ്ങള്‍ കൊലപാതകത്തിനുശേഷം പോലീസ്‌ സ്റ്റേഷനില്‍ ഹാജരായി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക