Image

ടിപി ചന്ദ്രശേഖരന്റെ വീട്‌ സന്ദര്‍ശിച്ച സിപിഎം നേതാവിനെതിരെ നടപടി വരും

Published on 03 November, 2012
ടിപി ചന്ദ്രശേഖരന്റെ വീട്‌ സന്ദര്‍ശിച്ച സിപിഎം നേതാവിനെതിരെ നടപടി വരും
കണ്ണൂര്‍: കൊല്ലപ്പെട്ട ടിപി ചന്ദ്രശേഖരന്റെ വീട്‌ സന്ദര്‍ശിച്ച സിപിഎം നേതാവിനെതിരെ നടപടി വരുമെന്ന്‌ ഏതാണ്ട്‌ ഉറപ്പായി. കോഴിക്കോട്ടെ അറിയപ്പെടുന്ന വിഎസ്‌ പക്ഷക്കാരനും ഏരിയ കമ്മിറ്റി അംഗവുമായ എന്‍വി ബാലകൃഷ്‌ണനെതിരേ പാര്‍ട്ടി നീക്കം. ബാലകൃഷ്‌ണനും ഭാര്യയും ചന്ദ്രശേഖരന്റെ വീട്ടിലെത്തി ടിപിയുടെ ഭാര്യ രമയെയും മറ്റു കുടുംബാംഗങ്ങളെയും ആശ്വസിപ്പിച്ചത്‌ ഔദ്യോഗിക പക്ഷത്തെ പല നേതാക്കളെയും ഞെട്ടിച്ചിരുന്നു.

എന്നാല്‍ കൊയിലാണ്ടി മേഖലയില്‍ ഏറെ സ്വാധീനമുള്ള ബാലകൃഷ്‌ണനെതിരേ നടപടി അത്ര വേഗത്തിലെടുക്കാന്‍ കഴിയില്ലായെന്ന്‌ ഔദ്യോഗിക പക്ഷത്തിനറിയാമായിരുന്നു. അതിനാല്‍ സാമ്പത്തിക ക്രമക്കേട്‌ കാണിച്ചു എന്ന കുറ്റപത്രം ഉയര്‍ത്തിയാണ്‌ ഇപ്പോള്‍ ഔദ്യോഗിക പക്ഷം നടപടിക്ക്‌ തുനിഞ്ഞിരിക്കുന്നത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക