Image

മുസ്‌ലിം ലീഗിനെ ഒറ്റതിരിഞ്ഞ്‌ ആക്രമിക്കാന്‍ ശ്രമം: ഇ.ടി. മുഹമ്മദ്‌ ബഷീര്‍

Published on 03 November, 2012
മുസ്‌ലിം ലീഗിനെ ഒറ്റതിരിഞ്ഞ്‌ ആക്രമിക്കാന്‍ ശ്രമം: ഇ.ടി. മുഹമ്മദ്‌ ബഷീര്‍
കോഴിക്കോട്‌: മുസ്‌ലിം ലീഗിനെ ഒറ്റതിരിഞ്ഞ്‌ ആക്രമിക്കാന്‍ ചിലര്‍ നടത്തുന്ന ശ്രമങ്ങള്‍ക്കു വളംവയ്‌ക്കുന്ന തരത്തില്‍ യുഡിഎഫിനുള്ളില്‍ ചിലര്‍ പെരുമാറുന്നതെന്ന്‌ ലീഗ്‌ നേതാവ്‌ ഇ.ടി. മുഹമ്മദ്‌ ബഷീര്‍ പറഞ്ഞു.

ഇക്കഴിഞ്ഞ കേന്ദ്രമന്ത്രിസഭ പുനഃസംഘടനയില്‍ ഇ. അഹമ്മദിനു ക്യാബിനറ്റ്‌ പദവി പാര്‍ട്ടി പ്രതീക്ഷിച്ചിരുന്നതാണ്‌. എന്നാല്‍ ലീഗിനെ അവഗണിക്കുകയാണുണ്ടായതെന്നും അദ്ദേഹം പറഞ്ഞു. നിര്‍വാഹക സമിതി അംഗങ്ങളുടെയും പോഷക സംഘടന ഭാരവാഹികളുടെയും ക്യാംപിനു ശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ്‌ ഇക്കാര്യം അറിയിച്ചത്‌. തങ്ങള്‍ക്കുനേരേയുള്ള ആക്രമശ്രമങ്ങള്‍ക്കു വളംവയ്‌ക്കുന്ന തരത്തില്‍ യുഡിഎഫിനുള്ളില്‍ ചിലര്‍ പെരുമാറുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക