Image

ആരോഗ്യമേഖലയ്ക്കുള്ള വിഹിതം ഉയര്‍ത്തി: മന്‍മോഹന്‍ സിങ്

Published on 03 November, 2012
ആരോഗ്യമേഖലയ്ക്കുള്ള വിഹിതം ഉയര്‍ത്തി: മന്‍മോഹന്‍ സിങ്
ന്യൂഡല്‍ഹി: പന്ത്രണ്ടാം പദ്ധതി വിഹിതത്തില്‍ ആരോഗ്യമേഖലയ്ക്കുളള വിഹിതം മൂന്നിരട്ടി ഉയര്‍ത്തിയതായി പ്രധാനമന്ത്രി ഡോ.മന്‍മോഹന്‍ സിങ്. ആരോഗ്യ മേഖലയില്‍ വര്‍ധിച്ചു വരുന്ന വെല്ലവിളികള്‍ നേരിടുകയാണു ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു. പോഷഹാകാരത്തിനും ശുചിത്വത്തിനുമാണു സര്‍ക്കാര്‍ പ്രാധാന്യം നല്‍കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

പാവപ്പെട്ടവര്‍ക്കായി സര്‍ക്കാര്‍ ആശുപത്രികള്‍ വഴി കൂടുതല്‍ മരുന്നുകള്‍ സൗജന്യമായി നല്‍കും. ശുദ്ധമായ കുടിവെള്ളം ലഭ്യമാക്കുക, പോഷകാഹാരക്കുറവ് നികത്തുക, എല്ലാവര്‍ക്കും വീട്, വിദ്യാഭ്യാസം, പ്രത്യേകിച്ചും പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസം തുടങ്ങിയവയാണ് പന്ത്രണ്ടാം പദ്ധതിയുടെ മറ്റു ലക്ഷ്യങ്ങളെന്നും പ്രധാനമന്ത്രി പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക