Image

യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ്: ബല്‍റാമിനെ പരിഗണിച്ചേക്കില്ല

Published on 03 November, 2012
യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ്: ബല്‍റാമിനെ പരിഗണിച്ചേക്കില്ല
തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാന്‍ വി.ടി.ബല്‍റാം എംഎല്‍എക്കുള്ള സാധ്യത മങ്ങുന്നു. പ്രസിഡന്റ് സ്്ഥാനാര്‍ത്ഥിയായി ബല്‍റാമിനെ പരിഗണിക്കേണ്ട എന്ന നിലപാടിലാണ് എ ഗ്രൂപ്പ് നേതൃത്വം. ഹൈബി ഈഡനും ഷാഫി പറമ്പിലിനും മത്സരിക്കാനുള്ള സാധ്യത ഇല്ലാതായതോടെ പ്രസിഡന്റ് സ്്ഥാനാര്‍ത്ഥിയെ കണ്ടെത്താനുള്ള ശ്രമത്തിലാണ് എ, ഐ, വിഭാഗങ്ങള്‍. 

ജനുവരി അവസാനത്തോടെ നടക്കുമെന്ന് പ്രതീക്ഷിക്കുന്ന യൂത്ത് കോണ്‍ഗ്രസ് തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള അംഗത്വവിതരണം ആരംഭിച്ചു കഴിഞ്ഞു. പക്ഷെ പ്രസിഡന്റ് സ്്ഥാനാര്‍ത്ഥിയെ പറ്റി ഇരുഗ്രൂപ്പിലും വ്യക്തയില്ല. എ ഗ്രൂപ്പിനെ പ്രതിനിധീകരിച്ച് ഷാഫി പറമ്പിലും ഐ ഗ്രൂപ്പിന്റെ സ്ഥാനാര്‍ഥിയായി ഹൈബി ഈഡനും മത്സരിക്കുമെന്നാണ് പ്രതീക്ഷിച്ചിരുന്നത് എന്നാല്‍ യൂത്ത് കോണ്‍ഗ്രസ് പുതിയ തിരഞ്ഞെടുപ്പ്് ചട്ടമനുസരിച്ച് ഇരുവര്‍ക്കും മത്സരിക്കാനാവില്ല. 

ഇവര്‍ കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ മത്സരിച്ചിരുന്നില്ല എന്നതാണ് അയോഗ്യത. പി.സി.വിഷ്ണുനാഥിന് പ്രായാപരിധി കഴിഞ്ഞു. എ ഗ്രൂപ്പിന്റെ സ്വാഭാവിക പരിഗണന വി.ടി ബല്‍റാമായിരിക്കുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ ഗ്രൂപ്പ് താല്‍പര്യങ്ങള്‍ക്കപ്പുറം പ്രശ്‌നങ്ങളിലുള്ള ഇടപെടലുകള്‍, അഭിപ്രായപ്രകടനങ്ങള്‍ എന്നിവയോടെ, ബല്‍റാം എ ഗ്രൂപ്പിന് അനഭിമതനായി മാറി. 

ഹരിത എംഎല്‍എമാര്‍ക്കൊപ്പം ചേര്‍ന്ന് നെല്ലിയാമ്പതി വിഷയത്തിലഉള്ള ഇടപെടല്‍, ദേവസ്വം നിയമ ഭേദഗതിയെ കുറിച്ചുള്ള നിലപാട് എന്നിവ ബല്‍റാമിനെ എ ഗ്രൂപ്പുകാരില്‍ നിന്ന് അകറ്റി. പ്രസിഡന്റ് സ്്ഥാനാര്‍ത്ഥിയായി മാത്രമല്ല ഗ്രൂപ്പ് അംഗമായി പോലും ബല്‍റാം വേണ്ടെന്ന നിലപാടിലാണത്രെ എ വിഭാഗം. ഇതോടെ ഇരു ഗ്രൂപ്പുകളും പുതിയ പ്രസിഡന്റ് സ്്ഥാനാര്‍ഥിയെ കണ്ടത്തേണ്ട സ്്ഥിതിയിലായി. പുതുമുഖങ്ങളെ തേടിയുള്ള ശ്രമങ്ങളും ആരംഭിച്ചുകഴിഞ്ഞതായാണ് സൂചന. അതിനിടെ, നേതാക്കളുടെ ശ്രദ്ധആകര്‍ഷിക്കാന്‍ യുവ നേതാക്കളിലെ രണ്ടാം നിരയും പരിശ്രമം തുടങ്ങിക്കഴിഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക