Image

ഡോക്‌ടര്‍ ചമഞ്ഞ്‌ ചികിത്സ നടത്തിയ നഴ്‌സ്‌ പിടിയില്‍

Published on 05 November, 2012
ഡോക്‌ടര്‍ ചമഞ്ഞ്‌ ചികിത്സ നടത്തിയ നഴ്‌സ്‌ പിടിയില്‍
കായംകുളം: ഡോക്‌ടറാണെന്ന്‌ തെറ്റിദ്ധരിപ്പിച്ച്‌ വിവിധ സ്വകാര്യ ആശുപത്രികളില്‍ ചികിത്സ നടത്തിയിരുന്ന യുവതിയായ നഴ്‌സ്‌ പിടിയിലായി. കോഴിക്കോട്‌ സ്വദേശിനി മിനി മോഹന്‍ (28) ആണു പിടിയിലായത്‌. രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്ന്‌ ഇന്നലെ വൈകിട്ട്‌ വള്ളികുന്നം പൊലീസ്‌ എത്തി കസ്‌റ്റഡിയില്‍ എടുക്കുകയായിരുന്നു. അഞ്ചു മാസമായി കാഞ്ഞിരത്തുംമൂട്ടിലെ സ്വകാര്യ ആശുപത്രിയില്‍ ഇവര്‍ ഡോക്‌ടര്‍ ചമഞ്ഞു ചികില്‍സ നടത്തുകയായിരുന്നെന്നു പൊലീസ്‌ പറഞ്ഞു.

ഇവര്‍ക്കു നഴ്‌സിങ്‌ ഡിപ്ലോമ മാത്രമാണുള്ളതെന്നു പൊലീസ്‌ പറഞ്ഞു. ഇടുക്കിയിലും കോഴിക്കോട്ടും സ്വകാര്യ ആശുപത്രികളില്‍ ഡോക്‌ടറായി മിനി ജോലി നോക്കിയിട്ടുണ്ടെന്നും പൊലീസ്‌ അറിയിച്ചു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ അഞ്ചു വര്‍ഷം നഴ്‌സായി ജോലി നോക്കിയിട്ടുണ്ട്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക