Image

തിരുവഞ്ചൂരിനെ അനുകൂലിച്ച്‌ കോഴിക്കോട്‌ ഡിസിസിക്കു മുന്നില്‍ ബോര്‍ഡ്‌‍

Published on 05 November, 2012
	 തിരുവഞ്ചൂരിനെ അനുകൂലിച്ച്‌ കോഴിക്കോട്‌ ഡിസിസിക്കു മുന്നില്‍ ബോര്‍ഡ്‌‍
കോഴിക്കോട്‌: വളപട്ടണം സംഭവത്തില്‍ ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്‌ണനെ അനുകൂലിച്ച്‌ കോഴിക്കോട്‌ ഡിസിസി ഓഫീസിനു മുന്നില്‍ ബോര്‍ഡുകള്‍ പ്രത്യക്ഷപ്പെട്ടു. കെ.സുധാകരന്‍ എം.പിയെ പോസ്‌റ്ററില്‍ രുക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചിട്ടുണ്ട്‌. ഇന്നലെ തിരുവഞ്ചൂരിനെ എതിര്‍ത്ത്‌ ഡിസിസി ഓഫീസിനു മുന്നില്‍ സുധാകരന്റെ ചിത്രത്തോടെ ബാനര്‍ ഉയര്‍ന്നിരുന്നു. യൂത്ത്‌ കോണ്‍ഗ്രസിന്റെ പേരിലായിരുന്നു ബാനര്‍.

അതേസമയം,മലപ്പുറം പുത്തനത്താടിയിലും കാടാന്പുഴയിലും തിരുവഞ്ചൂരിനെതിരെ ഇന്ന് പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

കഴിഞ്ഞ ദിവസം കണ്ണൂരില്‍ തിരുവഞ്ചൂരിനെ എതിര്‍ത്തും അനുകൂലിച്ചും വ്യാപകമായി പോസ്‌റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക