Image

മുഖ്യമന്ത്രിയും ചെന്നിത്തലയും ഡല്‍ഹി യാത്ര മാറ്റിവച്ചു

Published on 06 November, 2012
	 മുഖ്യമന്ത്രിയും ചെന്നിത്തലയും ഡല്‍ഹി യാത്ര മാറ്റിവച്ചു
തിരുവനന്തപുരം: മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും കെപിസിസി അധ്യക്ഷന്‍ രമേശ്‌ ചെന്നിത്തലയും നാളെ നടത്താനിരുന്ന ഡല്‍ഹി യാത്ര മാറ്റിവച്ചു. കൊച്ചി മെട്രോയുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്കായിരുന്നു മുഖ്യമന്ത്രി നാളെ ഡല്‍ഹിയില്‍ എത്താനിരുന്നത്‌. എന്നാല്‍ കേന്ദ്ര നഗരവികസനമന്ത്രി കമല്‍നാഥ്‌ മറ്റെന്നാള്‍ വരെ വിദേശ പര്യടനത്തിലാണ്‌. ഈ സാഹചര്യത്തിലാണ്‌ മുഖ്യമന്ത്രിയുടെ യാത്ര മാറ്റിയത്‌.

കെപിസിസി പുനഃസംഘടനയുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്കായിരുന്നു ചെന്നിത്തല ഡല്‍ഹിക്ക്‌ തിരിക്കാനിരുന്നത്‌. കോണ്‍ഗ്രസ്‌ അധ്യക്ഷ സോണിയ ഗാന്ധി മണ്ഡലമായ റായ്‌ ബറേലിയില്‍ സന്ദര്‍ശനത്തിലായ സാഹചര്യത്തിലാണ്‌ ചെന്നിത്തലയുടെ യാത്ര മാറ്റിയത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക