Image

വളപട്ടണം സംഭവം: അന്യായമായ നടപടി ഉണ്ടാകില്ലെന്ന്‌ തിരുവഞ്ചൂര്‍

Published on 06 November, 2012
വളപട്ടണം സംഭവം: അന്യായമായ നടപടി ഉണ്ടാകില്ലെന്ന്‌ തിരുവഞ്ചൂര്‍
കോട്ടയം: വളപട്ടണം സംഭവത്തില്‍ അന്യായമായ ഒരു നടപടിയും ഉണ്ടാകില്ലെന്ന്‌ ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്‍. സംഭവത്തെക്കുറിച്ച്‌ ഡിജിപിയുടെ റിപ്പോര്‍ട്ട്‌ ലഭിച്ചിട്ടുണ്ട്‌. റിപ്പോര്‍ട്ട്‌ പരിശോധിച്ച ശേഷമേ പ്രതികരിക്കാനാകൂവെന്ന്‌ മന്ത്രി പറഞ്ഞു. എല്ലാ വശങ്ങളും ചര്‍ച്ച ചെയ്‌ത ശേഷമായിരിക്കും ഇക്കാര്യത്തില്‍ നടപടി സ്വീകരിക്കുക. പോലീസിന്റെ ആത്മവീര്യം സംരക്ഷിച്ചുകൊണ്ടുളള നടപടി മാത്രമേ ഉണ്ടാകൂ. അന്യായമായ ഒരു നടപടിയും സര്‍ക്കാരിന്റെ ഭാഗത്തുനിന്ന്‌ ഉണ്ടാവില്ലെന്ന്‌ ഉറപ്പ്‌ നല്‍കുന്നുവെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. കോട്ടയത്ത്‌ മാധ്യമപ്രവര്‍ത്തകരോട്‌ പ്രതികരിക്കുകയായിരുന്നു മന്ത്രി.

മണല്‍കടത്ത്‌ കേസില്‍ പിടയിലായ പ്രതികളെ പുറത്തിറക്കാന്‍ വളപട്ടണം സ്‌റ്റേഷനില്‍ എത്തിയ യൂത്ത്‌ കോണ്‍ഗ്രസ്‌ നേതാവിനെ തടഞ്ഞുവച്ച എസ്‌.ഐയുടെ നടപടിയും അത്‌ ചോദ്യം ചെയ്‌ത് പോലീസ്‌ സ്‌റ്റേഷനില്‍ കെ.സുധാകരന്‍ എം.പി നടത്തിയ പ്രകടനവുമാണ്‌ വിവാദമായത്‌. സംഭവം അന്വേഷിച്ച കണ്ണൂര്‍ റേഞ്ച്‌ ഐ.ജി ജോസ്‌ ജോര്‍ജ്‌ കഴിഞ്ഞ ദിവസമാണ്‌ ഡിജിപിക്ക്‌ റിപ്പോര്‍ട്ട്‌ നല്‍കിയത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക