Image

പ്രവാസി യാത്രാപ്രശ്‌നം പരിഹരിക്കുമെന്ന്‌ ഉറപ്പ്‌ ലഭിച്ചതായി വയലാര്‍ രവി

Published on 06 November, 2012
	 പ്രവാസി യാത്രാപ്രശ്‌നം പരിഹരിക്കുമെന്ന്‌ ഉറപ്പ്‌ ലഭിച്ചതായി വയലാര്‍ രവി
ന്യുഡല്‍ഹി: കേരളത്തിലെ പ്രവാസികളുടെ യാത്രാപ്രശ്‌നം പരിഹരിക്കാന്‍ നടപടി സ്വീകരിക്കുമെന്ന്‌ വ്യോമയാനമന്ത്രി അജിത്‌ സിംഗില്‍ നിന്ന്‌ ഉറപ്പ്‌ ലഭിച്ചതായി കേന്ദ്ര പ്രവാസികാര്യമന്ത്രി വയലാര്‍ രവി. വിമാനയാത്രക്കാരുടെ സൗകര്യങ്ങള്‍ ഉറപ്പുവരുത്തും. മോശം കാലാവസ്‌ഥ മൂലം വിമാനങ്ങള്‍ മറ്റിടങ്ങളില്‍ ഇറക്കേണ്ടിവരുമ്പോള്‍ യാത്രക്കാര്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ പരിഹരിക്കുമെന്നും മന്ത്രി ഉറപ്പു നല്‍കി. കേന്ദ്ര പ്രവാസികാര്യമന്ത്രി വയലാര്‍ രവിയുമായി നടത്തിയ കൂടിക്കാഴ്‌ചയിലാണ്‌ അജിത്‌ ഇക്കാര്യങ്ങള്‍ ഉറപ്പുനല്‍കിയത്‌.ജനുവരിയോടെ ഇക്കാര്യങ്ങള്‍ക്ക്‌ പരിഹാരമുണ്ടാക്കുമെന്നും താന്‍ നേരിട്ട്‌ കാര്യങ്ങള്‍ ഗൗരവത്തോടെ ശ്രദ്ധിക്കുമെന്നും അജിത്‌ സിംഗ്‌ വ്യക്‌തമാക്കിയതായി വയലാര്‍ രവി പറഞ്ഞു.

കേരളത്തില്‍ ഘടകകക്ഷികളുമായുള്ള പ്രശ്‌നം പരിഹരിക്കാന്‍ മുന്‍കൈയെടുക്കേണ്ടത്‌ മുഖ്യമന്ത്രിയാണ്‌. എ.കെ ആന്റണിയും കെ. കരുണാകരനുമൊക്കെ ഇക്കാര്യങ്ങള്‍ ഭംഗിയായി നിര്‍വഹിച്ചിരുന്നതാണെന്നും വയലാര്‍ രവി പറഞ്ഞു. മുന്നണിക്കുള്ളിലെ പ്രശ്‌നങ്ങളെക്കുറിച്ച്‌ പത്രത്തില്‍ വായിച്ചുള്ള അറിവേ തനിക്കുള്ളുവെന്ന്‌ പറഞ്ഞ അദ്ദേഹം കോണ്‍ഗ്രസ്‌ അടക്കമുള്ള ഐക്യജനാധിപത്യ മുന്നണിയിലെ എല്ലാ കക്ഷികളും യോജിച്ച്‌ പോകണമെന്നാണ്‌ തങ്ങളുടെ താല്‍പര്യമെന്നും കൂട്ടിച്ചേര്‍ത്തു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക