Image

സഹോദരന്‍ ചെയ്‌ത തെറ്റിന്‌ മാപ്പ്‌ അപേക്ഷിക്കുന്നതായി മലാലയോട്‌ പ്രതിയുടെ സഹോദരി

Published on 06 November, 2012
സഹോദരന്‍ ചെയ്‌ത തെറ്റിന്‌ മാപ്പ്‌ അപേക്ഷിക്കുന്നതായി മലാലയോട്‌ പ്രതിയുടെ സഹോദരി
ഇസ്ലാമാബാദ്‌: കഴിഞ്ഞയിടെ താലിബാന്‍ ഭീകരരുടെ വെടിയേറ്റ്‌ ഗുരുതരാവസ്ഥയില്‍ ബ്രിട്ടനില്‍ ചികിത്സയില്‍ കഴിയുന്ന മനുഷ്യാവകാശ പ്രവര്‍ത്തക മലാല യൂസഫിനോട്‌ മാപ്പപേക്ഷിക്കുന്നതായി അക്രമിയുടെ സഹോദരി. അക്രമികളിലൊരാളായ അത്ത്‌ ഉല്ല ഖാന്റെ സഹോദരിയായ റഹാന ഹലീം ആണ്‌ മാപ്പപേക്ഷയുമായി എത്തിയത്‌.

തന്റെ സഹോദരന്‍ ചെയ്‌ത തെറ്റിന്‌ തന്റേയും കുടുംബത്തിന്റേയും പേരില്‍ മാപ്പു ചോദിക്കുന്നു. മലാലയെ തന്റെ സ്വന്തം സഹോദരിയുടെ സ്ഥാനത്താണ്‌ കാണുന്നത്‌. തന്റെ സഹോദരന്റെ ഭാഗത്തു നിന്ന്‌ പൊറുക്കാനാവാത്ത തെറ്റാണ്‌ സംഭവിച്ചിരിക്കുന്നത്‌. അത്ത്‌ ഉല്ലയെ ഇനി സഹോദരന്റെ സ്ഥാനത്ത്‌ കാണാനാകില്ല. മലാലയെ ആക്രമിച്ചതിലൂടെ തനിക്കും കുടുംബത്തിനും സഹോദരന്‍ നാണക്കേടുണ്ടാക്കിയിരിക്കുകയാണെന്നും അവര്‍ പറഞ്ഞു.

ഇതിനിടെ മലാലയുടെ ആരോഗ്യനില കൂടുതല്‍ മെച്ചപ്പെട്ടതായി ഡോക്‌ടര്‍മാര്‍ അറിയിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക