Image

ചെന്നൈയില്‍ യുവതിയായ സോഫ്‌റ്റ്‌വെയര്‍ എഞ്ചിനീയര്‍ ജീവനൊടുക്കി

Published on 06 November, 2012
ചെന്നൈയില്‍ യുവതിയായ സോഫ്‌റ്റ്‌വെയര്‍ എഞ്ചിനീയര്‍ ജീവനൊടുക്കി
ചെന്നൈ: ചെന്നൈയില്‍ സോഫ്‌റ്റ്‌വെയര്‍ എഞ്ചിനീയറായ യുവതിയെ കെട്ടിടത്തില്‍ നിന്ന്‌ ചാടി ആത്മഹത്യ ചെയ്‌ത നിലയില്‍ കണ്ടെത്തി. കോഗ്‌നിസന്റ്‌ ടെക്‌നോളജീസ്‌ സൊല്യൂഷന്‍സ്‌ കന്‌പനിയിലെ വനിതാ സോഫ്‌റ്റ്‌ വെയര്‍ എഞ്ചിനിയറായ ആര്‍.നളിനി (36) സൗത്ത്‌ ചെന്നൈയില്‍ താംബരത്തെ ഓഫീസ്‌ മന്ദിരത്തിന്റെ ഏഴാം നിലയില്‍ നിന്ന്‌ വീണുമരിച്ച നിലയില്‍ കാണപ്പെട്ടത്‌. ദാമ്പത്യ ബന്ധത്തിലെ താളപ്പിഴകളെന്ന്‌ മരണത്തിന്‌ കാരണമെന്ന്‌ കരുതുന്നു.

ഇന്നലെ രാത്രിയാണ്‌ സംഭവം. ലീവിന്‌ അപേക്ഷ നല്‍കാനെന്ന പേരില്‍ തിങ്കളാഴ്‌ച ഏറെ രാത്രി വൈകിയാണ്‌ നളിനി ഓഫീസിലെത്തിയത്‌.

താംബരത്തിന്‌ സമീപത്ത്‌ പുഴുതിപാക്കാനാത്താണ്‌ നളിനി ഭര്‍ത്താവ്‌ രാംകുമാറിനൊപ്പം താമസിച്ചിരുന്നത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക