Image

കപ്പലില്‍ നിന്ന്‌ വിഷവാതകം ചോര്‍ച്ച: മരിച്ചവരില്‍ കാസര്‍ഗോഡ്‌ സ്വദേശിയും

Published on 06 November, 2012
കപ്പലില്‍ നിന്ന്‌ വിഷവാതകം ചോര്‍ച്ച: മരിച്ചവരില്‍ കാസര്‍ഗോഡ്‌ സ്വദേശിയും
നീലേശ്വരം: കപ്പലില്‍ നിന്ന്‌ ചോര്‍ന്ന വിഷവാതകം ശ്വസിച്ച്‌ മരിച്ചവരില്‍ കാസര്‍ഗോഡ്‌ സ്വദേശിയും ഉള്‍പ്പെട്ടിട്ടുണ്ടെന്ന്‌ റിപ്പോര്‍ട്ട്‌. ഗുജറാത്ത്‌ തീരത്ത്‌ നങ്കൂരമിട്ട കപ്പലില്‍ നിന്നാണ്‌ വിഷവാതക ചോര്‍ച്ചയുണ്ടായത്‌. തിങ്കളാഴ്‌ച രാവിലെയുണ്ടായ സംഭവത്തില്‍ അഞ്ചു നാവികരാണ്‌ മരിച്ചത്‌. കാസര്‍കോട്‌ നീലേശ്വരം എം.കെ. കുഞ്ഞികൃഷ്‌ന്‍ (58)ആണ്‌ മരിച്ച മലയാളി. പരേതനായ കെ.വി കുഞ്ഞമ്പുവിന്‍െറയും ലക്ഷമി അമ്മയുടെയും മകനാണ്‌. ഭാര്യ ഹൈമാവതി. മക്കള്‍ ജിതേഷ്‌ (ന്യൂദല്‍ഹി), ഗീതാജ്ഞലി.

വരുണ്‍ ഷിപ്പിങ്‌ കമ്പനിയുടെ എം.വി മഹര്‍ഷി കൃഷ്‌ണ ത്രേയ എന്ന കപ്പലിലാണ്‌ വിഷവാതകം ചോര്‍ന്നത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക