Image

ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തില്‍ ആചാരങ്ങള്‍ പാലിക്കുന്നില്ല: അമിക്കസ്‌ ക്യൂറി

Published on 06 November, 2012
ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തില്‍ ആചാരങ്ങള്‍ പാലിക്കുന്നില്ല: അമിക്കസ്‌ ക്യൂറി
ന്യൂഡല്‍ഹി: തിരുവനന്തപുരം ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തില്‍ ക്ഷേത്രാചാരങ്ങള്‍ പാലിക്കുന്നതിലും വൃത്തിയിലും ഗുരുതരമായ പിഴവുകള്‍ പറ്റിയതായി സുപ്രീംകോടതി നിയോഗിച്ച അമിക്കസ്‌ ക്യൂറി കോടതിയില്‍ റിപ്പോര്‍ട്ട്‌ നല്‍കി. ശ്രീപത്മനാഭസ്വാമി ക്ഷേത്രം സന്ദര്‍ശിച്ച്‌ സ്‌ഥിതിഗതികള്‍ വിശദമായി വിലയിരുത്തിയാണ്‌ അമിക്കസ്‌ ക്യൂറി ഗോപാല്‍സുബ്രഹ്‌മണ്യം സുപ്രീംകോടതിയില്‍ റിപ്പോര്‍ട്ട്‌ സമര്‍പ്പിച്ചത്‌. ക്ഷേത്രസുരക്ഷയിലും മൂല്യ നിര്‍ണയപ്രക്രിയയിലും അദ്ദേഹം സംതൃപ്‌തി പ്രകടിപ്പിച്ചു. എന്നാല്‍ ക്ഷേത്രാചാരങ്ങള്‍ പാലിക്കുന്നതിലും വൃത്തിയിലും ഗുരുതരമായ പിഴവുകള്‍ റിപ്പോര്‍ട്ട്‌ ചൂണ്ടിക്കാട്ടുന്നു.

ആചാരപ്രമാണങ്ങളനുസരിച്ചുള്ള പരിശുദ്ധി പാലിക്കുന്നില്ല, കടുത്ത അലംഭാവമാണെന്നും ക്ഷേത്രത്തിന്റെ ഇപ്പോഴത്തെ അവസ്‌ഥയില്‍ വേദനയുണ്ടെന്ന്‌ കോടതി പറഞ്ഞു.

ക്ഷേത്ര അടുക്കള, ധ്വജസ്‌തംഭം തുടങ്ങി ശീവേലിക്കുപയോഗിക്കുന്ന വസ്‌തുക്കള്‍വരെ വൃത്തിഹീനമാണ്‌. പദ്‌മതീര്‍ത്ഥക്കുളം അടിയന്തരമായി ശുചീകരിക്കണം. മൂലവിഗ്രഹത്തില്‍ അര്‍പ്പിക്കുന്ന പൂക്കളുടെ അളവും തരവും പോലും വ്യത്യസ്‌തമാണെന്നും അമിക്കസ്‌ ക്യൂറി റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക