Image

വളപട്ടണം സംഭവം: എസ്‌.ഐയ്‌ക്ക്‌ സ്ഥലം മാറ്റം

Published on 06 November, 2012
വളപട്ടണം സംഭവം: എസ്‌.ഐയ്‌ക്ക്‌ സ്ഥലം മാറ്റം
കണ്ണൂര്‍: വളപട്ടണം പൊലീസ്‌ സ്‌റ്റേഷന്‍ സംഭവത്തില്‍ വിവാദത്തിലായ എസ്‌.ഐയെ സ്ഥലംമാറ്റിക്കൊണ്ട്‌ ഉത്തരവിറങ്ങി. കോഴിക്കോട്‌ ചോമ്പാല സ്‌റ്റേഷനിലേക്കാണ്‌ സിജുവിനെ സ്ഥലം മാറ്റയത്‌. ഐ.ജിയുടെ റിപ്പോര്‍ട്ടിനെ മറികടന്നാണ്‌ സ്ഥലംമാറ്റ ഉത്തരവ്‌. നേരത്തെ വളപട്ടണം പൊലീസ്‌ സ്‌റ്റേഷനിലെത്തി കെ. സുധാകരന്‍ എം.പി ഭീഷണിപ്പെടുത്തി പ്രതിയെ മോചിപ്പിച്ച സംഭവത്തില്‍ പോലീസിന്‍െറ ഭാഗത്തു നിന്നും വീഴ്‌ച ഉണ്ടായിട്ടില്ലെന്നും ബി.കെ സിജുവിനെതിരെ നടപടിയെടുക്കേണ്ട സാഹചര്യമില്ലെന്നും ഐ.ജി റിപ്പോര്‍ട്ട്‌ സമര്‍പ്പിച്ചിരുന്നു.

പൊലീസ്‌ സ്‌റ്റേഷനില്‍ നടന്ന സംഭവങ്ങളെ തുടര്‍ന്ന്‌ കെ. സുധാകരന്‍ എം.പിക്കും കണ്ടാലറിയുന്ന 200 പ്രവര്‍ത്തകര്‍ക്കുമെതിരെ മൂന്ന്‌ വര്‍ഷംവരെ തടവുശിക്ഷ ലഭിക്കാവുന്ന വകുപ്പ്‌ ഉപയോഗിച്ച്‌ കേസെടുത്തത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക